കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയച്ചു; ഡൽഹിയിൽ പ്രക്ഷോഭം അവസാനിച്ചു

ന്യൂ​ഡ​ൽ​ഹി: ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പൊലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​ദ്യാ​ർ‌​ഥി​ക​ളെ വി​ട്ട​യ​ച്ചു. 67 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് വി​ട്ട​യ​ച്ച​ത്. ഡ​ൽ​ഹി പൊലീ​സ് പി​ആ​ർ​ഒ എം​എ​സ് ര​ൺ​ധ​വ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളെ വി​ട്ട​യ​ച്ച​തി​നു പി​ന്നാ​ലെ ഡ​ൽ​ഹി പൊലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​വ​ന്ന പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തു. ‌

ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ജെ​എ​ൻ​യു​വി​ലെ​യും ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​യും നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഡ​ൽ​ഹി പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്ന​ത്. റോ​ഡ് ഉ​പ​രോ​ധി​ച്ചാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു നേ​രെ പൊ​ലീ​സ് വെ​ടി​യു​തി​ർ​ത്തി​രു​ന്നു.

ജാ​മി​യ ന​ഗ​റി​ൽ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​നി​ടെ മൂ​ന്നു ബ​സു​ക​ൾ​ക്കു തീ​യി​ട്ട​തോ​ടെ​യാ​ണു പൊ​ലീ​സ് വെ​ടി​യു​തി​ർ​ത്ത​ത്. ക്യാംപ​സി​നു പു​റ​ത്തു​പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക്യാംപസി​ൽ ക​യ​റി വി​ദ്യാ​ർ​ഥി​ക​ളെ​യും പൊ​ലീ​സ് മ​ർ​ദി​ച്ചി​രു​ന്നു.

courtsey content - news online
prp

Leave a Reply

*