ജനുവരി ഒന്ന് മുതല്‍ നിങ്ങളുടെ എടിഎം കാര്‍ഡ്ബ്ലോക്ക് ആകാതിരിക്കാന്‍ ഇവ ശ്രദ്ധിക്കൂ… ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സാമ്ബത്തിക തട്ടിപ്പുകള്‍ സ്ഥിരമായ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ കര്‍ശന നിര്‍ദ്ദേശം

എസ്ബിഐയില്‍(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) അക്കൗണ്ട് ഉള്ളവരാണ് നിങ്ങളെങ്കില്‍ ശ്രദ്ധിക്കുക, കൈവശമുള്ളത് മാഗ്നറ്റിക് സ്ട്രിപ് എടിഎം കാര്‍ഡ് ആണെങ്കില്‍ ഉടന്‍ തന്നെ ചിപ് കാര്‍ഡിലേക്ക് മാറ്റുക. ജനുവരി ഒന്ന് മുതല്‍ മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാകും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സാമ്ബത്തിക തട്ടിപ്പുകള്‍ സ്ഥിരമായ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരമാണ് ചിപ് കാര്‍ഡുകളിലേക്ക് മാറുന്നത്. അതിനാല്‍ ഉപഭോക്താവിന്റെ അക്കൗണ്ടിന്റെ സുരക്ഷിതത്വത്തിനായി നിര്‍ബന്ധമായും ചിപ് കാര്‍ഡിലേക്ക് മാറേണ്ടതാണ്. ഇല്ലെങ്കില്‍ ഡിസംബര്‍ 31 ന് ശേഷം എടിഎമ്മില്‍ നിന്നും മാഗ്നറ്റിക് സ്ട്രിപ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പണം പിന്‍വലിക്കാന്‍ സാധിക്കില്ല.

ചിപ് കാര്‍ഡിലേക്ക് മാറാനുള്ള സമയ പരിധി ഈ മാസം 31 ഓടെയാണ് അവസാനിക്കുക. ജനുവരി ഒന്ന് മുതല്‍ പഴയ കാര്‍ഡുകള്‍ യാതൊരു ഉപയോഗത്തിനും കൊള്ളാത്തവയാകുമെന്നാണ് മുന്നറിയിപ്പ്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സാമ്ബത്തിക തട്ടിപ്പുകള്‍ സ്ഥിരമായതോടെയാണ് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുതരുന്ന ചിപ് കാര്‍ഡുകള്‍ ബാങ്കുകള്‍ പുറത്തിറക്കിയത്. എല്ലാ അക്കൗണ്ട് ഉടമകളുടെയും കാര്‍ഡുകള്‍ നിര്‍ബന്ധമായും ചിപ് കാര്‍ഡാക്കി മാറ്റേണമെന്നാണ് നിര്‍ദ്ദേശം. ഈ കാര്‍ഡ് മാറ്റം ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം പണച്ചിലവില്ലാത്തതാണ്. റിസര്‍വ് ബാങ്കിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്നതാണിത്. പുതിയ നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ ഡിസംബര്‍ 31 ന് ശേഷം എടിഎമ്മില്‍ നിന്നും മാഗ്‌നറ്റിക് സ്ട്രിപ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പണം പിന്‍വലിക്കാനാവില്ല. എച്ച്‌ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങി മിക്ക ബാങ്കുകളും ഒരു വര്‍ഷം മുന്‍പേതന്നെ മാഗ്നെറ്റിക് സ്ട്രിപ് ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പകരം ചിപ് കാര്‍ഡുകള്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഇടപാടുകാരുടെ എണ്ണം കൂടുതലായതിനാല്‍ എസ്ബിഐ ഇത് പൂര്‍ണമായി നടപ്പാക്കാന്‍ ഒരുവര്‍ഷം സമയം തേടുകയായിരുന്നു.പുതിയ ചിപ് കാര്‍ഡിന് ഓണ്‍ലൈന്‍ വഴിയും അപേക്ഷിക്കാവുന്നതാണ്. സൗജന്യമായാണ് ബാങ്ക് കാര്‍ഡ് മാറ്റി നല്‍കുന്നത്. യൂസര്‍ നെയിമും പാസ്വേര്‍ഡും ഉപയോഗിച്ച്‌ എസ്ബിഐ ഓണ്‍ലൈനില്‍ ലോഗിന്‍ ചെയ്ത് പുതിയ ചിപ് കാര്‍ഡിനായി അപേക്ഷിക്കാം. ആധികാരികത ഉറപ്പാക്കുന്നതിന് വണ്‍ ടൈം പാസ് വേര്‍ഡ് ഓപ്ഷന്‍ കൊടുത്തശേഷം ഗ്രീന്‍ പിന്‍ സെറ്റ് ചെയ്ത് അപേക്ഷിക്കാം. എട്ട് ദിവസത്തിനുള്ളില്‍ പുതിയ കാര്‍ഡ് ഉപഭോക്താവിന്റെ രജിസ്റ്റേര്‍ഡ് അഡ്രസിലേക്ക് എത്തും. തീര്‍ത്തും സൗജന്യമായാണ് ചിപ് കാര്‍ഡ് ബാങ്കുകള്‍ നല്‍കുന്നത്. ഏതെങ്കിലും ബാങ്കുകള്‍ നിരക്ക് ഈടാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാം. അതേസമയം കാര്‍ഡിന്റെ വാര്‍ഷിക മെയ്ന്റനന്‍സ് ചാര്‍ജ് പഴയത് തന്നെ തുടരും.

ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് എന്നിവ വഴിയോ ഹോം ബ്രാഞ്ചില്‍ നേരിട്ടോ കാര്‍ഡ് മാറ്റാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. അതിനു മുന്‍പായി ബാങ്കില്‍ നിങ്ങളുടെ ഏറ്റവും പുതിയ അഡ്രസ് തന്നെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. ഈ അഡ്രസിലേക്കാവും കാര്‍ഡ് ബാങ്ക് തപാല്‍ വഴി അയക്കുക. കാര്‍ഡ് ഉപഭോക്താവിന്റെ കൈവശം തന്നെയാണ് എത്തുന്നതെന്ന് ഉറപ്പാക്കാനാണ് ബാങ്ക് ഈ നിര്‍ദ്ദേശവും മുന്നോട്ട് വെച്ചത്. സൗജന്യമായാണ് പുതിയ കാര്‍ഡ് നല്‍കുക. പുതിയ കാര്‍ഡിന് ചാര്‍ജ് ഈടാക്കിയിട്ടുണ്ടെങ്കില്‍ തെളിവുസഹിതം ഇക്കാര്യമറിയിച്ചാല്‍ പണം തിരിച്ചുനല്‍കുമെന്നും എസ്ബിഐ ട്വീറ്റ് ചെയ്തു. ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ മൊബൈല്‍ നമ്ബറും നല്‍കിയേക്കണം.

ഓണ്‍ലൈന്‍വഴി അപേക്ഷിക്കാനുള്ളള മാര്‍ഗങ്ങള്‍ ഇങ്ങനെയാണ്… എസ്ബിഐ വെബ്സൈറ്റ് ലോഗിന്‍ ചെയ്യുക, റിക്വസ്റ്റ് എടിഎം/ഡെബിറ്റ് കാര്‍ഡ് വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക.ഫോണില്‍ ലഭിച്ച ഒടിപി നല്‍കുക. അക്കൗണ്ട് തിരഞ്ഞെടുത്ത് പേര് നല്‍കി കാര്‍ഡ് തിരഞ്ഞെടുക്കുക. ടേംസ് ആന്റ് കണ്ടീഷന്‍സില്‍ ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയ്യുക. ഇങ്ങനെയൊക്കെ ചെയ്താല്‍ മാത്രമേ നിങ്ങള്‍ക്ക് പുതിയ കാര്‍ഡ് ലഭിക്കുകയുള്ളൂ.

courtsey content - news online
prp

Leave a Reply

*