എന്‍ എസ് എസുമായി ഏറ്റുമുട്ടലിനില്ല, ഇടതുപക്ഷത്തിന്റേത് വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണെന്നും എം എ ബേബി

പാലക്കാട്: എന്‍ എസ് എസുമായി ഏറ്റുമുട്ടലിനില്ലെന്നും വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്നും സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി വ്യക്തമാക്കി.എന്‍ എസ് എസ് പൊതുവില്‍ സമദൂര നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും സാമുദായിക സംഘടനകള്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘എന്‍ എസ് എസ് പൊതുവില്‍ സമദൂര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. മത വിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ബി ജെ പി-യു ഡി എഫ് മുന്നണികളാണ്. വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ ഇടതുമുന്നണി വീഴ്ച വരുത്തിയില്ല. പൗരത്വ ഭേദഗതി നിയമം ആര്‍ എസ് എസ് നിര്‍ദ്ദേശപ്രകാരം കൊണ്ടുവന്ന ഭരണഘടനാവിരുദ്ധ നടപടിയാണ്. ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കേണ്ടതാണ്. ആ ഉത്തരവാദിത്തത്തില്‍ സുപ്രീംകോടതി ഒളിച്ചു കളിക്കുന്നു. അമിത് ഷായും ഒളിച്ചുകളിക്കുകയാണ്. ഹിന്ദു രാഷ്ട്ര സ്ഥാപനമെന്ന അജണ്ടയുമായി ആര്‍ എസ് എസ് മുന്നോട്ട് പോവുകയാണ്’- ബേബി വ്യക്തമാക്കി.

‘ഇടതുമുന്നണി തിരഞ്ഞെടുപ്പില്‍ രണ്ട് ടേണ്‍ വ്യവസ്ഥ നടപ്പാക്കിയതിനെക്കുറിച്ചും ബേബി പ്രതികരിച്ചു. ധീരമാന നീക്കമാണത്. മത്സര രംഗത്തില്ലെങ്കിലും ഐസക്കും ജി സുധാകരനും നേതൃനിരയില്‍ ഇനിയും തുടരും. സര്‍ക്കാരിന്റെ ഭാഗമായി നന്നായി പ്രവര്‍ത്തിച്ചവരാണ് അവര്‍. അവരാരും മുന്നണിക്ക് പുറത്തല്ല. ഈ സര്‍ക്കാരിന് നേതൃത്വം കൊടുത്ത ഒട്ടേറെപ്പേര്‍ മത്സരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തുടര്‍ച്ചയുണ്ട്. ജനങ്ങള്‍ ഈ തീരുമാനത്തെ ശുദ്ധവായു പ്രവാഹം പോലെ സ്വീകരിക്കും’- ബേബി പറഞ്ഞു.

prp

Leave a Reply

*