ഇറാഖില്‍ യുഎസ് നിരീക്ഷണ ഡ്രോണ്‍ തകര്‍ന്നുവീണു

ബഗ്ദാദ്: ഇറാഖിലെ വടക്കന്‍ നിനെവേ പ്രവിശ്യയില്‍ യുഎസ് ഡ്രോണ്‍ (ആളില്ലാ വിമാനം) തകര്‍ന്നുവീണതായി ഇറാഖിലെ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. മൗസിലിലെ തല്‍ അല്‍ഷീര്‍ ഗ്രാമത്തിനു മുകളിലൂടെ സഞ്ചരിക്കവെയാണ് വിമാനം തകര്‍ന്നുവീണതെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ അനദൊളു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഒരു സാങ്കേതിക തകരാറാണ് ഡ്രോണ്‍ തകര്‍ന്നു വീഴാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഇറാഖ് അധികൃതരോ യുഎസ് സൈനിക മേധാവിയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. നിലവില്‍ 2,500 യുഎസ് സൈനികര്‍ ഉള്‍പ്പെടെ 3000ത്തോളം സൈനികര്‍ […]

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കും; പ്രളയ സാധ്യത പഠിക്കാന്‍ ഇരിങ്ങാലക്കുടയ്ക്ക് കര്‍മപദ്ധതിയുമായി ഡോ ജേക്കബ് തോമസ്

ഇരിങ്ങാലക്കുട: മണ്ഡലം നേരിടുന്ന കാലാവസ്ഥാ വ്യതിയാന ഭീഷണികള്‍ മനസ്സിലാക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനും പരിഹരിക്കുന്നതിനുമായി, ഒരു ടെക്നോളജി സ്റ്റര്‍ട്ടപ്പിന്റെ സഹായത്തോടെ, ദീര്‍ഘകാലാടിസ്ഥാനത്തില്‍, സമഗ്രവും സുസ്ഥിരവുമായ കര്‍മ്മപദ്ധതി ഒരുങ്ങുന്നു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയുമായ ഡോ.ജേക്കബ് തോമസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാകുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിസന്ധികളെ മുന്‍കൂട്ടിക്കണ്ട്, അവയെ പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ലോക കാലാവസ്ഥാ പഠന ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു പുതിയ പദ്ധതി ഡോ.ജേക്കബ് തോമസ് അവതരിപ്പിച്ചത് വെള്ളപ്പൊക്കത്തിനു ശേഷമുള്ള മറ്റ് […]

സോളാര്‍ പീഡനക്കേസില്‍ സി ബി ഐ അന്വേഷണം തുടങ്ങി; ഉമ്മന്‍ചാണ്ടി, ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ പ്രതികള്‍

ന്യൂഡല്‍ഹി:സോളാര്‍ പീഡനക്കേസില്‍ സി ബി ഐ അന്വേഷണം തുടങ്ങി. പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പരാതിക്കാരിയോട് ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാവാന്‍ സി ബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. കേസന്വേഷണം നേരത്തേ സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍, ബി.ജെ.പി. ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ പ്രതികളായ കേസുകളാണ് സര്‍ക്കാര്‍ സി.ബി.ഐക്കു കൈമാറി വിജ്ഞാപനമിറക്കിയത്. പൊലീസിന്റെ കേസന്വേഷണത്തില്‍ […]

കേരളത്തില്‍ ബിജെപി കൂടുതല്‍ സീറ്റ് നേടി കരുത്താര്‍ജ്ജിക്കും; പിണറായിയെ വെല്ലുവിളിച്ച്‌ അമിത്ഷാ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കേരളത്തില്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. രണ്ട് സീറ്റില്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തത് പാര്‍ട്ടിയെ ബാധിക്കുമെന്നും അമിത്ഷാ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നയത്തിന്റെ ഭാവി എന്തായിരിക്കുമെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അത് തെരഞ്ഞെടുപ്പിന് ശേഷം കാണാമെന്നായിരുന്നു അമിത്ഷായുടെ പ്രതികരണം. അതേസമയം പശ്ചിമ ബംഗാളില്‍ തൃണമൂല്‍ […]

‘പ്രവര്‍ത്തികൊണ്ട് നിങ്ങള്‍ മതതീവ്രവാദികളെ പോലെയാണ്’; കമ്മ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ജിതിന്‍ ജേക്കബ്

മതവിശ്വാസത്തേയും, ആചാരങ്ങളെയും അനുഷ്‌ടാനങ്ങളെയും പരിഹസിക്കുകയും അതേസമയം, കല്ലില്‍ പണിത കമ്മ്യൂണിസ്റ്റുകാരുടെ സ്മാരകത്തില്‍ വേറൊരു ആശയം വിശ്വസിക്കുന്ന ഒരാള്‍ കയറിയാല്‍ അത് കമ്മ്യൂണിസ്റ്റ്‌ വിശ്വാസ പ്രകാരം ആചാര ലംഘനം ആണെന്നു കരുതുകയും ചെയ്യുന്നവരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ജിതിന്‍ കെ. ജേക്കബ്. പ്രവര്‍ത്തികൊണ്ട് നിങ്ങള്‍ മതതീവ്രവാദികളെ പോലെ തന്നെയാണ് പറയുകയാണ് ജിതിന്‍ തന്‍്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. ഫേസ്ബുക്ക് പോസ്റ്റിന്‍്റെ പ്രസക്തഭാഗം: ഭൗതിക വാദം പ്രസംഗിച്ചു നടക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് കല്ലില്‍ പണിത് വെച്ചതൊക്കെ കാണുമ്ബോള്‍ വികാരം കൊള്ളുമത്രെ. അപ്പോള്‍ പിന്നെ നിങ്ങള്‍ എന്തിനാണ് […]

ലൗ ജിഹാദ് തടയാന്‍ ഉത്തര്‍പ്രദേശ് മോഡല്‍ നിയമനിര്‍മ്മാണം നടത്തും ; ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം : വമ്ബന്‍ പ്രഖ്യാപനങ്ങളുമായി ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും വൈകീട്ട് മൂന്നിന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ആണ് പ്രകടനപത്രിക പുറത്തിറക്കുക. ഒരു വീട്ടില്‍ ഒരാള്‍ക്ക് ജോലി എന്നതാകും പ്രധാന വാഗ്ദാനം. ശബരിമലയിലെ ആചാരസംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന വാഗ്ദാനം പ്രകടന പത്രികയില്‍ ഉണ്ടാകും. ക്ഷേത്രങ്ങളുടെ നടത്തിപ്പ് ദേവസ്വം ബോര്‍ഡുകളില്‍ നിന്ന് മാറ്റി വിശ്വാസികള്‍ക്ക് നല്‍കും. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ കര്‍ണാടക മോഡലില്‍ വിശ്വാസികളുടേതായ ദേവസ്വം ഭരണസമിതി രൂപീകരിക്കും. ലൗ ജിഹാദ് തടയാന്‍ ഉത്തര്‍പ്രദേശ് മോഡല്‍ നിയമനിര്‍മ്മാണം നടത്തുമെന്ന […]

വിമര്‍ശനങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും -മോദി

ന്യൂഡല്‍ഹി: ഗൂഗ്​ള്‍ ഗുരുവി​െന്‍റ ഇക്കാലത്തും പുസ്​തകങ്ങള്‍ വായിച്ച്‌​ അറിവുനേടണമെന്ന്​ യുവതലമുറയോട്​ പ്രധാനമന്ത്രി നരേന്ദ്രമോദി. പുസ്​തകം വായിച്ച്‌​ ഗൗരവതരമായ അറി​വുനേടുന്നതില്‍ ​ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്​ഥാനിലെ ജയ്​പുരില്‍ പത്രിക ഗേറ്റ്​ ഉദ്​ഘാടനവും പത്രിക ​​ഗ്രൂപ്പ്​ ചെയര്‍മാന്‍ ഗുലാബ്​ കോത്താരിയുടെ രണ്ടു പുസ്​തകങ്ങളുടെ പ്രകാശനവും നിര്‍വഹിച്ച്‌​ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഡിയോ കോണ്‍ഫറന്‍സ്​ വഴിയായിരുന്നു ഉദ്​ഘാടനം. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളിലൂടെ രാജ്യത്തി​െന്‍റ ശബ്​ദം ആഗോള തലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നു. ലോകത്ത്​ രാജ്യം ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. ലോകം വളരെ പ്രാധാന്യത്തോടെ ഇന്ത്യ​െയ കേട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ […]

സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് നേരത്തെയും അന്വേഷണ ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായം ലഭിച്ചതിന് തെളിവുമായി വി.പി. സജീന്ദ്രൻ എം.എൽ.എ.

സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് നേരത്തെയും അന്വേഷണ ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായം ലഭിച്ചതിന് തെളിവുമായി വി.പി. സജീന്ദ്രൻ എം.എൽ.എ.സ്വപ്ന സുരേഷിനെ വെള്ള പൂശി നിരപരാധിയാക്കിക്കൊണ്ടാണ് ക്രൈം ബ്രാഞ്ച് കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. എയർ ഇന്ത്യ AISAT ലെ വ്യാജ പരാതി കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. B .അനിൽ നൽകിയ സത്യവാങ്ങ്മൂലത്തിൻ്റെ കോപ്പിയാണ് വി.പി.സജീന്ദ്രൻ MLA പുറത്തുവിട്ടത്. സ്വപ്നയെ രക്ഷിയ്ക്കാൻ ഉദ്യോഗസ്ഥരും സർക്കാറും നേരത്തേ മുതൽ നടത്തുന്ന അവിശുദ്ധ ഇടപെടലിൻ്റെ […]

സി.​പി.​എം നേ​താ​വ്​ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ്; ക്രൈംബ്രാഞ്ചിന് കലക്ടര്‍ റിപ്പോര്‍ട്ട് കൈമാറി

കാ​ക്ക​നാ​ട് (കൊച്ചി): സി.​പി.​എം നേ​താ​വ്​ ഉള്‍പ്പെട്ട ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ക​ല​ക്​​ട​ര്‍ എ​സ്. സു​ഹാ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ക​ല​ക്ട​റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന തട്ടിപ്പി​​െന്‍റ വ​കു​പ്പു​ത​ല പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടാ​ണ് ജി​ല്ല ക​ല​ക്ട​ര്‍ കൈ​മാ​റി​യ​ത്. 80 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ല്‍. കേ​സി​ല്‍ മു​ഖ്യ​പ്ര​തി​യും ക​ല​ക്ട​റേ​റ്റി​ലെ സെ​ക്​​ഷ​ന്‍ ക്ല​ര്‍​ക്കു​മാ​യി​രു​ന്ന വി​ഷ്ണു പ്ര​സാ​ദി​നെ​തി​രെ ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​ക​ള്‍ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ഇയാള്‍ ഉ​ള്‍​െ​പ്പ​ടെ പ്ര​തി​പ്പ​ട്ടി​ക​യി​ലുള്ള നാ​ലു​പേ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്.

എം.പിമാരും എം.എല്‍.എമാരും ഒന്നിച്ച്‌ നീങ്ങണമെന്ന് മുഖ്യമന്ത്രി; രോഗത്തെക്കുറിച്ച്‌ പഠിക്കാന്‍ റിസര്‍ച്ച്‌ കമ്മീഷനെ നിയോഗിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ എം.പിമാരും എം.എല്‍.എമാരും ഒന്നിച്ച്‌ നീങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒത്തൊരുമിച്ച്‌ നീങ്ങിയാല്‍ സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതില്‍ ഇനിയും നല്ല ഫലമുണ്ടാക്കാനാകുമെന്നും മുഖ്യമന്ത്രി എം.പിമാരും എം.എല്‍.എമാരുമായുള്ള ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്നതോടെ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും ഇതിനെ നേരിടാന്‍ കടുത്ത ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗത്തെക്കുറിച്ച്‌ പഠിക്കാന്‍ റിസര്‍ച്ച്‌ കമ്മീഷനെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തില്‍ ആവശ്യപ്പെട്ടു.കേന്ദ്രമന്ത്രി വി. മുരളീധരനും ചര്‍ച്ചയില്‍ […]