കള്ളപ്പണം വെളുപ്പിക്കല്‍: ഇബ്രാഹീം കുഞ്ഞിനെതിരെ ഇ.ഡി കേസെടുത്തു

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മുന്‍ പൊതുമരാമത്ത്​ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്​സ്​മ​െന്‍റ്​ ഡയറക്​ടറേറ്റ്​ കേസെട​ുത്തു. പത്ത്​ കോടിരൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ്​ കേസ്​. പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന്​ എന്‍ഫോഴ്​സ്​മ​െന്‍റ്​ ഹൈകോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മ​െന്‍റിനോടും പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സിനോടും അടുത്ത മാസം ഏഴാം തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട്​ സമര്‍പ്പിക്കാന്‍ ഹൈകോടതി ആവശ്യപ്പെട്ടു. ചന്ദ്രിക പത്രത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് വി.കെ ഇബ്രാഹിംകുഞ്ഞ്. 2016 നവംബറില്‍ നോട്ട് നിരോധനം നിലവില്‍ വന്നതി​ന്​ തൊട്ടുപിന്നാലെ […]

പെട്രാള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം

മണ്ണാര്‍ക്കാട്: പെട്രാള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ കേന്ദ്ര സര്‍ക്കാരിനെതിരെ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിപ്പടിയില്‍ ചക്രസ്തംഭന സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷനായി. ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്റഫ് സമരം ഉദ്ഘാടനം ചെയ്തു. രാജ്യം കൊറോണ ഭീഷണി നേരിട്ട് ജനങ്ങള്‍ ദുരിത ഭയപ്പാടിലായിരിക്കുന്ന സമയത്ത് ക്രൂഡോയിലിന്റെ വിലകുറഞ്ഞിട്ടും, രാജ്യത്ത് ഇന്ധനവില കൂട്ടിയത് ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണെന്ന് അഹമ്മദ് അഷ്റഫ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി […]

രാജ്യത്ത് വീണ്ടും കൊറോണ മരണം: മഹാരാഷ്ട്രയില്‍ അറുപത്തിനാലുകാരന്‍ മരിച്ചു

മുംബൈ: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. മഹാരാഷ്ട്രയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധയെ തുടര്‍ന്ന് മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അറുപത്തിനാലുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ച്‌ മരണമടഞ്ഞവരുടെ എണ്ണം മൂന്നായി. കര്‍ണാടകയിലും, ഡല്‍ഹിയിലുമാണ് നേരത്തെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദുബായില്‍ നിന്നുമാണ് അറുപത്തിനാലുകാരന്‍ മുംബൈയിലെത്തിയത്‌. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് […]

പ്രളയ ഫണ്ട് തട്ടിപ്പ്; എല്ലാ പ്രതികളുടേയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ എല്ലാ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി ഉത്തരവായി. മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ബി.കലാം പാഷയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും കൂടുതല്‍ വെട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന അന്വേഷണം തുടരുകയാണെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മൂന്ന്, നാല്, അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഒന്നാം പ്രതി വിഷ്ണു പ്രസാദ്, ആറാം പ്രതി നിതിന്‍, […]

മദ്യശാലകള്‍ അടച്ചിട്ടാല്‍ വലിയ നഷ്ടമുണ്ടാകുമെന്ന് എക്സൈസ്

തിരുവനന്തപുരം: മാര്‍ച്ച്‌ 31 വരെ മദ്യശാല അടച്ചിട്ടാല്‍ വലിയ സാമ്ബത്തിക നഷ്ടമുണ്ടാകുമെന്ന് എക്സൈസ് വകുപ്പ്. പരമാവധി പ്രതിരോധ സംവിധാനം ജീവനക്കാര്‍ക്ക് ഒരുക്കി വില്‍പന തുടരാമെന്ന നിലപാടാണ് സര്‍ക്കാറിന്. ഇതിന്‍റെ ഭാഗമായി ബിവറേജ് കോര്‍പറേഷന്‍ വകുപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി. മുഖം മറയ്ക്കാന്‍ മാസ്കോ തൂവാലയോ ഉപയോഗിക്കണമെന്നും വ്യക്തികള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിയന്ത്രണമില്ലാത്തത് ആശങ്കാജനകം -സുധാരന്‍കേരളത്തില്‍ മദ്യ വില്‍പനക്ക് നിയന്ത്രണമില്ലാത്തത് ആശങ്കാജനകമെന്ന് വി.എം സുധീരന്‍ പറഞ്ഞു. ജനാഭിപ്രായത്തോട് എക്സൈസ് മന്ത്രിക്ക് നിഷേധാത്മക […]

ബിവറേജ്‌സ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണം: മുഖ്യമന്ത്രിക്ക് കത്ത് അയച്ച്‌ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ 19 പടരുന്ന സാഹചര്യത്തില്‍ ബിവറേജസ് കോര്‍പ്പറേഷനിലേയും കസ്യൂമര്‍ ഫെഡിന്റെയും മദ്യഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുവാന്‍ ഔട്ടലെറ്റ്കള്‍ പൂട്ടണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഇത് ഉള്‍പ്പെടെ ഏഴിന നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തിലുണ്ട്. 1) കോവിഡ്-19 സാമ്ബത്തിക രംഗം പാടെ തകര്‍ത്തിരിക്കുകയാണ്. തൊഴില്‍നഷ്ടം, വ്യാപാരരംഗത്തെ മാന്ദ്യം, കാര്‍ഷിക ഉല്പങ്ങളുടെ വിലയിടിവ് തുടങ്ങിയ സാഹചര്യത്തില്‍ ബാങ്കുകളുടെയും-സഹകരണ സ്ഥാപനങ്ങളിലേയും കടങ്ങള്‍ക്ക് ഒരുവര്‍ഷത്തേയ്ക്കു മോറട്ടോറിയം നല്കണം. മുഖ്യമന്ത്രി അടിന്തരമായി ബാങ്കുകളുടെ യോഗം വിളിച്ച്‌ ജപ്തി നടപടികള്‍ […]

സോളാര്‍ തട്ടിപ്പ് കേസ്: കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍, ഹര്‍ജയില്‍ സര്‍ക്കാരിന് നോട്ടീസ്

കൊച്ചി: കേരളത്തില്‍ വന്‍ വിവാദങ്ങള്‍ തീര്‍ത്ത സോളാര്‍ തട്ടിപ്പ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതി സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചു. 2013 ല്‍ ചാലക്കുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സരിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സരിതയുടെ ഹര്‍ജയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. ടീം സോളാന്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷ്യന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ചതിനാണ് സരിതയ്ക്ക് എതിരെ ചാലക്കുടി പോലീസില്‍ കേസുള്ളത്.നേരത്തെ കേസില്‍ കുറ്റ […]

സര്‍ക്കാര്‍ ഭൂമിയിലെന്ന് ആരോപണം; കര്‍ണ്ണാടകയില്‍ 40 വര്‍ഷമായി ആരാധന നടത്തുന്ന ക്രിസ്തുപ്രതിമ പൊളിച്ചുനീക്കി

ബംഗളുരു: പൗരത്വനിയമ പ്രതിഷേധം ഡല്‍ഹിയില്‍ വന്‍ വര്‍ഗ്ഗീയ കലാപമായി മാറിയിരിക്കെ കര്‍ണ്ണാടകയിലെ ദേവനഹള്ളിയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ച പ്രതിമയാണെന്നാരോപിച്ച്‌ ക്രിസ്തുപ്രതിമ നീക്കം ചെയ്തു. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു നടപടി. സംഭവം വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ദേവനഹള്ളിയിലെ സെന്റ ജോസഫ് പള്ളിക്കടുത്തുള്ള കുന്നിലാണ് ക്രിസ്തുപ്രതിമ ഉണ്ടായിരുന്നത്. കഴിഞ്ഞ 40 വര്‍ഷത്തോളമായി ഇവിടെ ആരാധന നടക്കുന്നുണ്ട്. അതിനിടയിലാണ് കഴിഞ്ഞ ദിവസം സംഘപരിവാര്‍ സംഘടനകള്‍ ക്രിസ്തു പ്രതിമ നീക്കിയത്. സര്‍ക്കാര്‍ ഭൂമിയായതിനാല്‍ ഇവിടെ നിന്ന് ക്രിസ്തുപ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ […]

ജീവനക്കാരോട്​ എടാ പോ​ടാ വിളി വേണ്ട; പി.സി. ജോര്‍ജിന്​ സ്​പീക്കറുടെ താക്കീത്

​ തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലെ ജീ​വ​ന​ക്കാ​ര​നോ​ട് ക്ഷു​ഭി​ത​നാ​യ പി.​സി. ജോ​ര്‍​ജി​ന്​ സ്​​പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​​െന്‍റ താ​ക്കീ​​ത്. താ​ന്‍ കൈ​മാ​റി​യ ക​ത്ത്​ സ്‌​പീ​ക്ക​ര്‍​ക്ക് കൈ​മാ​റി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച്‌ ജോ​ര്‍​ജ്​ എ​ഴു​ന്നേ​റ്റ്​ ജീ​വ​ന​ക്കാ​ര​ന്​ നേ​രെ ആ​ക്രോ​ശി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ എ​ന്താ​ണ് കാ​ര്യ​മെ​ന്ന് സ്‌​പീ​ക്ക​ര്‍ ചോ​ദി​ച്ചു. ക​ത്ത് ന​ല്‍​കി​യി​ല്ലെ​ന്ന് ജോ​ര്‍​ജ് പ​റ​ഞ്ഞ​പ്പോ​ള്‍ അ​തൊ​ക്കെ അ​വ​ര്‍ ത​ന്നോ​ളും, ഇ​ങ്ങ​നെ​യാ​ണോ സ​ഭ​യി​ല്‍ പെ​രു​മാ​റു​ന്ന​തെ​ന്ന്​ ചോ​ദി​ച്ച സ്​​പീ​ക്ക​ര്‍ ജോ​ര്‍​ജി​​െന്‍റ ന​ട​പ​ടി ശ​രി​യ​ല്ലെ​ന്ന്​ പ​റ​ഞ്ഞു. എ​ന്തെ​ങ്കി​ലും പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ എ​ഴു​തി​ത്ത​ന്നാ​ല്‍ മ​തി​യെ​ന്ന് പ​റ​ഞ്ഞി​ട്ടും ബ​ഹ​ളം തു​ട​ര്‍​ന്ന ജോ​ര്‍​ജി​നോ​ട്​ ഇ​രി​ക്ക​വി​ടെ എ​ന്ന ആ​ജ്ഞ​യും സ്​​പീ​ക്ക​ര്‍ ന​ട​ത്തി. […]

ഡ​ല്‍​ഹി ക​ലാ​പം: പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ക​ലാ​പം പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ഉ​യ​ര്‍​ത്തി പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. കോ​ണ്‍​ഗ്ര​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി ബ​ഹ​ളം വ​യ്ക്കു​ക​യാ​ണ്. ബ​ഹ​ള​ത്തെ തു​ട​ര്‍​ന്ന് ഇ​രു​സ​ഭ​ക​ളും നേ​ര​ത്തേ ര​ണ്ടു വ​രെ നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ശാ​ന്തി നി​ല​നി​ര്‍​ത്താ​നു​ള്ള പെ​രു​മാ​റ്റം സ​ഭ​യി​ലെ അം​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ള ആ​വ​ശ്യ​പ്പെ​ട്ടു. ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​യ ശേ​ഷം ച​ര്‍​ച്ച​ക​ള്‍ ന​ട​ത്താ​മെ​ന്നും സ്പീ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി.