പെട്രാള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം

മണ്ണാര്‍ക്കാട്: പെട്രാള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ കേന്ദ്ര സര്‍ക്കാരിനെതിരെ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിപ്പടിയില്‍ ചക്രസ്തംഭന സമരം നടത്തി.

യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷനായി. ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്റഫ് സമരം ഉദ്ഘാടനം ചെയ്തു.

രാജ്യം കൊറോണ ഭീഷണി നേരിട്ട് ജനങ്ങള്‍ ദുരിത ഭയപ്പാടിലായിരിക്കുന്ന സമയത്ത് ക്രൂഡോയിലിന്റെ വിലകുറഞ്ഞിട്ടും, രാജ്യത്ത് ഇന്ധനവില കൂട്ടിയത് ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണെന്ന് അഹമ്മദ് അഷ്റഫ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ജസീര്‍ മുണ്ട്രോട്ട്, ജില്ലാ സെക്രട്ടറി അരുണ്‍കുമാര്‍, പൂതാനി നസീര്‍ ബാബു, അമീന്‍ നെല്ലിക്കുന്ന്, ഹാരിസ് തത്തേങ്ങലം, പി. കെ സൂര്യകുമാര്‍, ജെയ്മോന്‍, കബീര്‍ ചങ്ങലീരി, റഫീഖ് കരിമ്ബനക്കല്‍, സുര കൊടുങ്ങയില്‍, ഹമീദ് ആലുങ്ങല്‍, കണ്ണന്‍, ഷാനു, ഗംഗാധരന്‍,

സഫിന്‍ ഓട്ടുപ്പാറ, പി. മുത്തു, സാം കൈതച്ചിറ, കണ്ണന്‍, ശശി ഭീമനാട്, ബിജു മലയില്‍,ഷമീര്‍, ജിയന്റോ ജോണ്‍, ഷബീര്‍ ഓട്ടുപ്പറ, ഷമീം അക്കര, സലാം കൈതച്ചിറ, സാം കൈതച്ചിറ, ആസിഫലി, ഷംസു എടത്തനാട്ടുക്കര, എസ് രാമന്‍ക്കുട്ടി വി. വി മുഹമ്മദ്, ആദര്‍ശ് മുക്കട തുടങ്ങിയവര്‍ പങ്കെടുത്തു.

prp

Leave a Reply

*