ശബരിമലയില്‍ എത്തിയ മുഴുവന്‍ തീര്‍ഥാടകരെയും പനി പരിശോധനയ്ക്ക് വിധേയമാക്കി

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ എല്ലാ തീര്‍ഥാടകരെയും കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി പരിശോധനയ്ക്കു വിധേയമാക്കിയതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇതുവരെയുള്ള കണക്ക് പ്രകാരം ദര്‍ശനത്തിനെത്തിയ 8159 പേരെയും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച്‌ പരിശോധന നടത്തി. രണ്ടുപേര്‍ക്ക് പനിയുണ്ടെന്നു കണ്ടെത്തിയെങ്കിലും കൊറോണ രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു.

ശബരിമല മീനമാസ പൂജയ്ക്കായി നടതുറന്നപ്പോള്‍ തീര്‍ഥാടകര്‍ സന്ദര്‍ശനം നീട്ടിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും അഭ്യര്‍ഥിച്ചിരുന്നതിനാല്‍ വളരെകുറച്ച്‌ തീര്‍ഥാടകര്‍ മാത്രമാണ് എത്തിയത്. ഈ മാസം 13 ന് തുറന്ന ശബരിമലനട ഇന്ന് വൈകിട്ട് അടയ്ക്കും.

prp

Leave a Reply

*