കള്ളപ്പണം വെളുപ്പിക്കല്‍: ഇബ്രാഹീം കുഞ്ഞിനെതിരെ ഇ.ഡി കേസെടുത്തു

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മുന്‍ പൊതുമരാമത്ത്​ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്​സ്​മ​െന്‍റ്​ ഡയറക്​ടറേറ്റ്​ കേസെട​ുത്തു. പത്ത്​ കോടിരൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ്​ കേസ്​. പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന്​ എന്‍ഫോഴ്​സ്​മ​െന്‍റ്​ ഹൈകോടതിയെ അറിയിച്ചു.

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മ​െന്‍റിനോടും പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സിനോടും അടുത്ത മാസം ഏഴാം തീയതിക്കുള്ളില്‍ റിപ്പോര്‍ട്ട്​ സമര്‍പ്പിക്കാന്‍ ഹൈകോടതി ആവശ്യപ്പെട്ടു.

ചന്ദ്രിക പത്രത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് വി.കെ ഇബ്രാഹിംകുഞ്ഞ്. 2016 നവംബറില്‍ നോട്ട് നിരോധനം നിലവില്‍ വന്നതി​ന്​ തൊട്ടുപിന്നാലെ ചന്ദ്രിക പത്രത്തി​​െന്‍റ കൊച്ചിയിലുള്ള രണ്ട്​ ബാങ്ക്​ അക്കൗണ്ടുകളിലായി പത്ത്​ കോടി രൂപ നിക്ഷേപിച്ചെന്നാണ്​ ആരോപണം.

prp

Leave a Reply

*