സര്‍ക്കാര്‍ ഭൂമിയിലെന്ന് ആരോപണം; കര്‍ണ്ണാടകയില്‍ 40 വര്‍ഷമായി ആരാധന നടത്തുന്ന ക്രിസ്തുപ്രതിമ പൊളിച്ചുനീക്കി

ബംഗളുരു: പൗരത്വനിയമ പ്രതിഷേധം ഡല്‍ഹിയില്‍ വന്‍ വര്‍ഗ്ഗീയ കലാപമായി മാറിയിരിക്കെ കര്‍ണ്ണാടകയിലെ ദേവനഹള്ളിയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ച പ്രതിമയാണെന്നാരോപിച്ച്‌ ക്രിസ്തുപ്രതിമ നീക്കം ചെയ്തു. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു നടപടി.

സംഭവം വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ദേവനഹള്ളിയിലെ സെന്റ ജോസഫ് പള്ളിക്കടുത്തുള്ള കുന്നിലാണ് ക്രിസ്തുപ്രതിമ ഉണ്ടായിരുന്നത്. കഴിഞ്ഞ 40 വര്‍ഷത്തോളമായി ഇവിടെ ആരാധന നടക്കുന്നുണ്ട്. അതിനിടയിലാണ് കഴിഞ്ഞ ദിവസം സംഘപരിവാര്‍ സംഘടനകള്‍ ക്രിസ്തു പ്രതിമ നീക്കിയത്.

സര്‍ക്കാര്‍ ഭൂമിയായതിനാല്‍ ഇവിടെ നിന്ന് ക്രിസ്തുപ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ അംഗങ്ങള്‍ നേരത്തേ തഹല്‍സില്‍ദാര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രതിമ ഉള്‍പ്പെടുന്ന നാലരയേക്കര്‍ ഭൂമി ആറ് വര്‍ഷം മുന്‍പ് സര്‍ക്കാര്‍ പതിച്ചുനല്‍കിയതാണെന്ന് ബംഗളുരു അതിരൂപത അവകാശപ്പെടുന്നു.

പ്രതിമ പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനാണ് സഭയുടെ തീരുമാനം. പ്രതിമ പൊളിച്ചു നീക്കുമെന്നുള്ള മുന്നറിയിപ്പ് നല്‍കിയില്ലെന്നും സഭ ആരോപിക്കുന്നു. അതേസമയം സംഭവത്തെക്കുറിച്ച്‌ എന്തെങ്കിലും വിശദീകരണം നല്‍കാന്‍ തഹസില്‍ദാര്‍ തയ്യാറായിട്ടില്ല.

ഇവിടുത്തെ വൈദികര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണം സംഘപരിവാറുകാര്‍ ഉയര്‍ത്തുന്നുണ്ട്. കൊറോണ ഭീതി വിതയ്ക്കുന്ന ഈ സാഹചര്യത്തില്‍ പോലും രാജ്യത്തിന്റെ പലഭാഗങ്ങളിലും അക്രമരാഷ്ട്രീയവും മതവിദ്വേഷത്തിന്റെ പേരിലുള്ള അക്രമങ്ങളും നടക്കുന്നുണ്ട്.

prp

Leave a Reply

*