ഡല്‍ഹിയില്‍ കലാപകാരികള്‍ വെടിയുതിര്‍ക്കുന്നതി​െന്‍റ പുതിയ ദൃശ്യങ്ങള്‍ പുറത്ത്​

ന്യൂഡല്‍ഹി: വടക്ക്​ കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിനിടെ യമുന വിഹാറില്‍ കലാപകാരികള്‍ ആശുപത്രി കെട്ടിടത്തി​​െന്‍റ ടെറസില്‍ നിന്ന്​ വെടിയുതിര്‍ക്കുന്നതി​​െന്‍റ ദൃശ്യങ്ങള്‍ പുറത്ത്​. മോഹന്‍ നഴ്​സിങ്​ ഹോം ആന്‍റ്​ ഹോസ്​പിറ്റല്‍ കെട്ടിടത്തില്‍ നിന്നും റോഡിലുള്ളവര്‍ക്ക്​ നേരെ വെടിവെക്കുന്നതാണ്​ ദൃശ്യങ്ങളിലുള്ളത്​.

ഫെബ്രുവരി 24ന്​ നടന്ന വെടിവെപ്പ്​ ദൃശ്യങ്ങളാണ്​ എന്‍.ഡി.ടി.വി പുറത്തുവിട്ടത്​. ഹെല്‍മെറ്റും കറുത്ത ജാക്കറ്റും ധരിച്ച അക്രമികള്‍ റോഡിലുള്ള ആള്‍ക്കൂട്ടത്തിന്​ നേരെ വെടിയുര്‍ക്കുന്നതാണ്​ ദൃശ്യങ്ങള്‍. അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

മറ്റൊരു​ ദൃശ്യത്തില്‍ ആശുപത്രിക്ക്​ സമീപത്തുള്ള റോഡില്‍ വയറിന്​ വെടിയേറ്റ്​ രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവാവി​​െന്‍റ ദൃ​ശ്യവും കാണാം. ഇത്​ ഉത്തര്‍പ്രദേശിലെ ബ​ുലന്ദ്​ശഹറില്‍ നിന്ന​​ുള്ള ഒാ​ട്ടോ ഡ്രൈവര്‍ ഷാഹിദ്​ ഖാന്‍ അലവി (22)യാണെന്ന്​ തിരിച്ചറിഞ്ഞു. ഇയാള്‍ ആശുപത്രിയില്‍ വെച്ച്‌​ പിന്നീട്​ മരണപ്പെട്ടിരുന്നു.

മുസ്​ലിം ഭൂരിപക്ഷ പ്രദേശമായ ചന്ദ്​ ബാഗിലും ഹിന്ദു ഏരിയയായ യമുന വിഹാറിലും നടന്ന അക്രമത്തി​​െന്‍റ ദൃശ്യങ്ങള്‍ കലാപം ആസൂ​ത്രിതമെന്ന ആരോപണ​ത്തെ ശക്തിപ്പെടുത്തുന്നതാണ്​. ചന്ദ്​ ബാഗിലും യമുന വിഹാറിലും വെടിവെപ്പ്​ നടത്തിയവരെ തിരിച്ചറിയാന്‍ പോലും പൊലീസിന്​ കഴിഞ്ഞിട്ടില്ല. ജാഫ്രാ ബാദില്‍ പ്രതിഷേധക്കാര്‍ക്കുനേരെ വെടിവെച്ച ഷാരൂഖ്​ എന്നയാളെ മാത്രമാണ്​ വെടിവെപ്പ്​ നടത്തിയെന്ന പേരില്‍ പൊലീസ്​ അറസ്​റ്റു ചെയ്​തിരിക്കുന്നത്​.

വടക്ക്​കിഴക്കന്‍ ഡല്‍ഹിയില്‍ മൂന്നു ദിവസങ്ങളിലായി നടന്ന അക്രമസംഭവങ്ങളില്‍ 53 പേരാണ്​ മരിച്ചത്​. ഇതില്‍ 12 പേരും മരിച്ചത്​ വെടിയേറ്റാണ്​. 97 പേര്‍ക്ക്​ വെടി​െവപ്പില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ്​ റിപ്പോര്‍ട്ട്​.

prp

Leave a Reply

*