സോളാര്‍ തട്ടിപ്പ് കേസ്: കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സരിത ഹൈക്കോടതിയില്‍, ഹര്‍ജയില്‍ സര്‍ക്കാരിന് നോട്ടീസ്

കൊച്ചി: കേരളത്തില്‍ വന്‍ വിവാദങ്ങള്‍ തീര്‍ത്ത സോളാര്‍ തട്ടിപ്പ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതി സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചു. 2013 ല്‍ ചാലക്കുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സരിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സരിതയുടെ ഹര്‍ജയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. ടീം സോളാന്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷ്യന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ചതിനാണ് സരിതയ്ക്ക് എതിരെ ചാലക്കുടി പോലീസില്‍ കേസുള്ളത്.നേരത്തെ കേസില്‍ കുറ്റ വിമുക്തയാക്കണം എന്നാവശ്യപ്പെട്ട സരിത നല്‍കിയ ഹര്‍ജി തൃശൂര്‍ നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് ഭാരതി തള്ളിയിരുന്നു.

prp

Leave a Reply

*