‘ഗോലി മാരോ’ മുദ്രാവാക്യം: മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പ്രകോപനപരമായ ‘ഗോലി മാരോ’ മുദ്രാവാക്യം വിളിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബിജെപി പ്രവര്‍ത്തകരായ സുരേന്ദ്ര കുമാര്‍ തിവാരി, ധ്രുബ ബസു, പങ്കജ് പ്രസാദ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ദേശദ്രോഹികളെ വെടിവെയ്ക്കൂ എന്ന് അര്‍ത്ഥമുളള മുദ്രാവാക്യമാണ് ‘ഗോലി മാരോ’. ഷാഹിദ് മിനാറില്‍ നടന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു ഇവര്‍. കാവിവസ്ത്രം ധരിച്ച്‌ ബിജെപി പതാക വീശിയാണ് ഇവര്‍ പൊതുസ്ഥലത്ത് മുദ്രാവാക്യം വിളിച്ചത്. പോലിസ് സാന്നിധ്യത്തിലായിരുന്നു ഇവരുടെ ആക്രോശം. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ […]

കു​ട്ട​നാ​ട് സീ​റ്റ്: കെ.​സു​രേ​ന്ദ്ര​ന്‍, തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കൊ​ച്ചി: കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത് വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൊ​ച്ചി​യി​ലാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ത്തി​യ​ത്. സു​രേ​ന്ദ്ര​ന്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​വി ഏ​റ്റെ​ടു​ത്ത ശേ​ഷം ഇ​രു​വ​രും ത​മ്മി​ലു​ള്ള ആ​ദ്യ​കൂ​ടി​ക്കാ​ഴ്ച​യാ​യി​രു​ന്നു ഇ​ന്ന് ന​ട​ന്ന​ത്. കു​ട്ട​നാ​ട് സീ​റ്റി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച​ത് സു​ഭാ​ഷ് വാ​സു​വാ​ണ്. ബി​ഡി​ജെ​എ​സ് എ​സ്‌എ​ന്‍​ഡി​പി നേ​തൃ​ത്വ​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടു​മാ​യി സു​ഭാ​ഷ് വാ​സു മു​ന്നോ​ട്ട് പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യും […]

ഇന്ത്യയും അമേരിക്കയും മൂന്ന് ധാരണാ പത്രങ്ങള്‍ ഒപ്പിട്ടു,​ ഭീകരവാദത്തെ ഒരുമിച്ച്‌ നേരിടും: മോദി-ട്രംപ് സംയുക്ത പ്രസ്താവന

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി നീങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള സംയുക്ത പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ മൂന്ന് ധാരണാ പത്രങ്ങളില്‍ ഒപ്പിട്ടു. മാനസികാരോഗ്യ രംഗത്തെ ചികിത്സ സഹകരണത്തിനും കരാറായി. ആഭ്യന്തര സുരക്ഷാ മേഖലയില്‍ ഇരുരാജ്യങ്ങളും സഹകരിക്കും. മരുന്നുകളുടെ സുരക്ഷ,​ ഇന്ധനം എന്നിവയിലും സഹകരിക്കും. ഇന്ത്യയുമായുള്ള പ്രതിരോധ കരാറില്‍ ഒപ്പുവച്ചെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് സഹകരണം. പ്രകൃതിവാതക നീക്കത്തിന് ഐഒസി-എക്സോണ്‍മൊബില്‍ […]

ഡല്‍ഹിയിലെ നില ആശങ്കാജനകം… മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാ​ള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാ​ള്‍. മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു. നമ്മുടെ നഗരത്തില്‍ സാമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാവരും ശ്രമിക്കണം. അക്രമത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ എല്ലാവരോടും ഒരിക്കല്‍കൂടി ആവശ്യപ്പെടുന്നു’, കെജ്‌രിവാ​ള്‍ പറഞ്ഞു. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന ആക്രമ സംഭവങ്ങള്‍ ചിന്താജനകമാണ്. നിരവധി പോലീസുകാര്‍ക്കും പ്രദേശവാസികള്‍ക്കും സംഭവത്തില്‍ പരിക്കേറ്റു. 7 പേര്‍ കൊല്ലപ്പെട്ടു. വീടുകള്‍ക്കും കടകള്‍ക്കും […]

കൊറോണ വൈറസ്​: ചൈനയില്‍ പുതുതായി 508 പേര്‍ക്ക്​ രോഗബാധ

ജനീവ: ചൈനയില്‍ നിന്നും 30ഓളം രാജ്യങ്ങളിലേക്ക്​ പടര്‍ന്ന കൊറോണ വൈറസിനെതിരെ രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്​ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. കൊറോണ വൈറസ്​ കൂടുതല്‍ പ്രദേശങ്ങളിലേക്ക്​ പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. പശ്ചിമേഷ്യയിലും യൂറോപ്പിലും കൊറോണ ബാധിച്ച്‌​ മരണപ്പെടുന്നവരുടെയും രോഗ ബാധിതരുടെയും എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ്​ നിര്‍​േദശം. കൊറോണ വൈറസ്​ ബാധയുടെ ഉത്​ഭവ കേന്ദ്രമായ ചൈനയില്‍ പുതുതായി 508 പേര്‍ക്ക്​ കൂടി വൈറസ്​ ബാധ സ്​ഥിരീകരിച്ചു. കൂടാതെ 71 ​മരണവും റിപ്പോര്‍ട്ട്​ ചെയ്​തു. വുഹാന്‍ നഗരത്തില്‍ മാത്രം കഴിഞ്ഞദിവസം 68 […]

പൗരത്വ നിയമ ഭേദഗതി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ മരണം ഏഴായി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ മരണം ഏഴായി. പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. ഡല്‍ഹി പൊലീസ്, സിആര്‍പിഎഫ് അംഗങ്ങള്‍, സമരക്കാര്‍ എന്നിവരുള്‍പ്പെടെ ഉള്ളവര്‍ക്ക് പരുക്കേറ്റു. ഗോകുല്‍പുരിയിലുണ്ടായ സംഘര്‍ഷത്തിലാണ് ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന് ജീവന്‍ നഷ്ടമായത്. രാജസ്ഥാനിലെ സികര്‍ സ്വദേശിയാണ് ഇദ്ദേഹം. കല്ലേറില്‍ ഒരു ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്റെ നേര്‍ക്ക് പ്രക്ഷോഭത്തിനിടെ ഒരാള്‍ തോക്കുമായി ഓടിയെത്തി. പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വേണ്ടി കണ്ണീര്‍ […]

മാതൃഭാഷാ ദിനം ; സുജ സൂസന്‍റെ സ്വാഗത പ്രസംഗത്തിന് ഇടക്ക് കയറി മുഖ്യമന്ത്രിയുടെ ഉദ്ഘാടനം

തിരുവനന്തപുരം: സ്വാഗത പ്രസംഗത്തിനിടെ ഉദ്ഘാടനം നടത്തി വേദി വിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. മലയാള മിഷന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ത്രിദിന പരിപാടിയായ മലയാണ്‍മ 2020 ന് മുഖ്യമന്ത്രി എത്തുമെന്ന് അറിയിച്ചിരുന്നത് രണ്ട് മണിക്കാണ്. എന്നാല്‍ , പതിവിന് വിപരീതമായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍ ഒരു മണിക്കൂര്‍ വൈകിപ്പോയി . മുഖ്യമന്ത്രി എത്തിയതിന് പിന്നാലെ മലയാള മിഷന്‍ ഡയക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് സ്വാഗത പ്രസംഗം ആരംഭിച്ചു […]

‘ആ പ്രസ്താവന നടത്തിയ രജനി എങ്ങനെ തമിഴരെ സമീപിക്കും’; വിജയ് രാഷ്ട്രീയത്തിലേക്ക് വരും?

ചെന്നൈ: ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് വന്നേക്കും എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അദ്ദേഹത്തിന്റെ പിതാവ് എസ്.എ.ചന്ദ്രശേഖര്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ‘വിജയ് രാഷ്ട്രീയപ്രവേശം നടത്തുന്നതിനായി താനും കാത്തിരിക്കുന്നു’ എന്നാണ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയത്. ‘മക്കള്‍ ആഗ്രഹിക്കുന്നത് നിറവേറ്റുക എന്നുള്ളതാണ് ഒരു അച്ഛന്റെ കടമ. എല്ലാ അച്ഛന്മാരും ആ കടമ നിറവേറ്റും. അതുപോലെ മകന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ അത് നിറവേറ്റും. ഒരു നാള്‍ അത് സംഭവിക്കുമെന്നാണ് കരുതുന്നത്’- അദ്ദേഹം പറഞ്ഞു. മകന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള മുന്നറിയിപ്പ് […]

കേരളത്തില്‍ ആരോഗ്യകരമായ തൊഴില്‍സംസ്‌കാരം ശക്തിപ്പെടുത്താന്‍ കഴിഞ്ഞു : മുഖ്യമന്ത്രി

തിരുവനന്തപുരം : മറ്റൊരു കാലത്തും ഉണ്ടാകാത്ത നിലയില്‍ കേരളത്തിലെ തൊഴിലന്തരീക്ഷം മാറിയതായും ആരോഗ്യകരമായ തൊഴില്‍സംസ്‌കാരം ശക്തിപ്പെടുത്താന്‍ സാധിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . കള്ളുചെത്ത് വ്യവസായ മേഖലയിലെ തൊഴിലാളികള്‍ ആഗ്രഹിക്കുന്ന ടോഡി ബോര്‍ഡ് യാഥാര്‍ഥ്യമാക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി . ഏതാണ്ട് ഒരുലക്ഷത്തോളം പേര്‍ ഈ വ്യവസായവുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നുണ്ട്. എന്നാല്‍ തൊഴില്‍രംഗത്തെ അനിശ്ചിതത്വം ഈ […]

‘ദുഃഖത്തില്‍ പങ്കുചേരുന്നു’; തിരുപ്പൂര്‍ അപകടത്തില്‍ അനുശോചനം അറിയിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ കെഎസ്‌ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു എന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. പരിക്ക് പറ്റി ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും മോദി ട്വിറ്ററില്‍ കുറിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യ പരിഗണന ചികിത്സ ലഭ്യമാക്കലിനാണ്. ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെങ്കില്‍ മെഡിക്കല്‍ ടീമിനെ അയക്കും. കോയമ്ബത്തൂരില്‍ നിന്ന് നാട്ടിലെത്താന്‍ […]