കൊറോണ വൈറസ്​: ചൈനയില്‍ പുതുതായി 508 പേര്‍ക്ക്​ രോഗബാധ

ജനീവ: ചൈനയില്‍ നിന്നും 30ഓളം രാജ്യങ്ങളിലേക്ക്​ പടര്‍ന്ന കൊറോണ വൈറസിനെതിരെ രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്​ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. കൊറോണ വൈറസ്​ കൂടുതല്‍ പ്രദേശങ്ങളിലേക്ക്​ പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. പശ്ചിമേഷ്യയിലും യൂറോപ്പിലും കൊറോണ ബാധിച്ച്‌​ മരണപ്പെടുന്നവരുടെയും രോഗ ബാധിതരുടെയും എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ്​ നിര്‍​േദശം.

കൊറോണ വൈറസ്​ ബാധയുടെ ഉത്​ഭവ കേന്ദ്രമായ ചൈനയില്‍ പുതുതായി 508 പേര്‍ക്ക്​ കൂടി വൈറസ്​ ബാധ സ്​ഥിരീകരിച്ചു. കൂടാതെ 71 ​മരണവും റിപ്പോര്‍ട്ട്​ ചെയ്​തു. വുഹാന്‍ നഗരത്തില്‍ മാത്രം കഴിഞ്ഞദിവസം 68 പേരാണ്​ മരിച്ചത്​. ഇതുവരെ 77,658 പേര്‍ക്കാണ്​ ​ചൈനയില്‍ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​. മരണസംഖ്യ 2663 ആയി ഉയരുകയും ചെയ്തു​.

ദക്ഷിണ കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങിലേക്ക്​ വൈറസ്​ ബാധ പടരുന്നത്​ സംബന്ധിച്ച്‌​ ഉത്​കണ്​ഠയും രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം അവസാനമാണ്​ ചൈനയില്‍ കൊറോണ ബാധ സ്​ഥിരീകരിച്ചത്​​. പിന്നീട്​ വിവിധ രാജ്യങ്ങളിലേക്ക്​ പടര്‍ന്നുപിടിക്കുകയും മരണനിരക്ക്​ ഉയരുകയും ചെയ്​തു. മാസങ്ങള്‍ കഴിഞ്ഞിട്ടും വൈറസ്​ വിവിധ രാജ്യങ്ങളിലേക്ക്​ പടര്‍ന്നുകൊണ്ടിരിക്കുന്നതില്‍ ആശങ്കയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഇറ്റലിയില്‍ ഏഴുപേര്‍ കൊറോണ ബാധിച്ച്‌​ മരിക്കുകയും 200 ഓളം പേര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തിട്ടുണ്ട്​. രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത്​ പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ അധികാരികള്‍ നിര്‍​േദശം നല്‍കുകയും ചെയ്​തു.

ഇറാനില്‍ 12 പേരാണ്​ കൊറോണ ബാധിച്ച്‌​ ഇതുവരെ മരിച്ചത്​. അയല്‍ രാജ്യങ്ങളായ ഇറാഖ്​, കുവൈത്ത്​, ബഹ്റൈന്‍, ഒമാന്‍, അഫ്​ഗാനിസ്​താന്‍ എന്നിവിടങ്ങളിലും കൊറോണ ബാധ റിപ്പോര്‍ട്ട്​ ചെയ്​തു. ഇറാനില്‍ നിന്നാണ്​ മറ്റു രാജ്യങ്ങളിലേക്ക്​ വൈറസ്​ പടര്‍ന്നതെന്നാണ്​ നിഗമനം.

ദക്ഷിണകൊറിയയില്‍ പുതുതായി 231 കൊറോണ കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതുവരെ 833 പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചു.

prp

Leave a Reply

*