ഇന്ത്യയും അമേരിക്കയും മൂന്ന് ധാരണാ പത്രങ്ങള്‍ ഒപ്പിട്ടു,​ ഭീകരവാദത്തെ ഒരുമിച്ച്‌ നേരിടും: മോദി-ട്രംപ് സംയുക്ത പ്രസ്താവന

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി നീങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള സംയുക്ത പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ മൂന്ന് ധാരണാ പത്രങ്ങളില്‍ ഒപ്പിട്ടു. മാനസികാരോഗ്യ രംഗത്തെ ചികിത്സ സഹകരണത്തിനും കരാറായി. ആഭ്യന്തര സുരക്ഷാ മേഖലയില്‍ ഇരുരാജ്യങ്ങളും സഹകരിക്കും. മരുന്നുകളുടെ സുരക്ഷ,​ ഇന്ധനം എന്നിവയിലും സഹകരിക്കും. ഇന്ത്യയുമായുള്ള പ്രതിരോധ കരാറില്‍ ഒപ്പുവച്ചെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് സഹകരണം. പ്രകൃതിവാതക നീക്കത്തിന് ഐഒസി-എക്സോണ്‍മൊബില്‍ കരാറിലും ധാരണയായി. ട്രംപിന്‌ രാഷ്ട്രപതി ഭവനില്‍ ആചാരപരമായ വരവേല്‍പ്പ് നല്‍കിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന്റെ ഭാര്യ സവിത കോവിന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചേര്‍ന്നാണ് ട്രംപിനെയും കുടുംബത്തേയും സ്വീകരിച്ചത്.

അശ്വാരൂഢ സേനയുടെ അകമ്ബടിയോടെയാണ് യു.എസ് പ്രസിഡന്റിനെ രാഷ്ട്രപതി ഭവനിലേക്ക് ആനയിച്ചു. പിന്നീട് ട്രംപും മെലനിയയും രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ട്രംപിന്റെ ഭാര്യ മെലനിയ ഡല്‍ഹിയില്‍ മോട്ടി ബാഗിലുള്ള സര്‍വോദയ വിദ്യാലയം വൈകീട്ട് ഏഴു മണിയോടെ ട്രംപ് വീണ്ടും രാഷ്ട്രപതി ഭവനിലെത്തി അത്താഴ വിരുന്നില്‍ പങ്കെടുക്കും. ഇന്ത്യയുമായി 21,629 കോടി രൂപയുടെ ഹെലികോപ്റ്റര്‍ കരാര്‍ താനും പ്രധാനമന്ത്രി മോദിയും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഒപ്പിടുമെന്നാണു അഹമ്മദാബാദിലെ ‘നമസ്തേ ട്രംപ്’ വേദിയില്‍ അദ്ദേഹം പ്രഖ്യാപിച്ചത്.

prp

Leave a Reply

*