മാതൃഭാഷാ ദിനം ; സുജ സൂസന്‍റെ സ്വാഗത പ്രസംഗത്തിന് ഇടക്ക് കയറി മുഖ്യമന്ത്രിയുടെ ഉദ്ഘാടനം

തിരുവനന്തപുരം: സ്വാഗത പ്രസംഗത്തിനിടെ ഉദ്ഘാടനം നടത്തി വേദി വിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. മലയാള മിഷന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ത്രിദിന പരിപാടിയായ മലയാണ്‍മ 2020 ന് മുഖ്യമന്ത്രി എത്തുമെന്ന് അറിയിച്ചിരുന്നത് രണ്ട് മണിക്കാണ്. എന്നാല്‍ , പതിവിന് വിപരീതമായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍ ഒരു മണിക്കൂര്‍ വൈകിപ്പോയി .

മുഖ്യമന്ത്രി എത്തിയതിന് പിന്നാലെ മലയാള മിഷന്‍ ഡയക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് സ്വാഗത പ്രസംഗം ആരംഭിച്ചു . മാതൃഭാഷാ ദിനത്തിന്‍റെ ചരിത്രം ചുരുക്കി വിവരിച്ച സുജ സൂസന്‍ പ്രസംഗം തുടരുന്നതിനിടയില്‍ മുഖ്യമന്ത്രി എഴുന്നേറ്റു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കം വേദിയിലുണ്ടായിരുന്നവരും എഴുന്നേല്‍ക്കുന്നതിനിടെ മുഖ്യമന്ത്രി മൈക്കിനടുത്തേക്ക് നടന്നു . വേദിയും സദസ്സും സ്വാഗത പ്രാസംഗികയും ഒരു പോലെ അമ്ബരപ്പിലായ നിമിഷത്തില്‍ മൈക്ക് വാങ്ങി പിണറായി വിജയന്‍ സ്വാഗതം പിന്നെ പറയാമെന്ന് പ്രഖ്യാപിച്ച്‌ ഉദ്ഘാടന പ്രസംഗത്തിലേക്ക് കടക്കുകയായിരുന്നു.

മൂന്ന് മണിക്ക് മറ്റൊരു പരിപാടി കൂടി ഉണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി വേറെ വഴിയില്ലെന്നും വിശദീകരിച്ചുകൊണ്ട് മിനിറ്റുകള്‍ക്ക് അകം പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. മാതൃഭാഷാ ദിനത്തില്‍ മലയാളം മിഷന്റെ ഇന്റര്‍നെറ്റ് റേഡിയോക്ക് ചടങ്ങില്‍ മുഖ്യമന്ത്രി തുടക്കം കുറിച്ചു.

prp

Leave a Reply

*