Category: Politics
‘സംവരണങ്ങനെ ഏതെങ്കിലുമൊരു കോടതി പറഞ്ഞാല്‍ എടുത്തൊഴിവാക്കാന്‍ പറ്റുന്നതല്ല’- പിണറായി വിജയന്‍
കോട്ടയം: സംവരണമങ്ങനെ ഏതെങ്കിലുമൊരു കോടതി പറഞ്ഞാല്‍ എടുത്തൊഴിവാക്കാന്‍ പറ്റുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകന്‍ പൊയ്കയില്‍ ശ്രീ കുമാര ദേവന്റെ നൂറ്റിനാല്‍പ്പത്തിരണ്ടാം ജന്മദിന മഹോത്സവം തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രസതാവന. സംവരണം കൊണ്ട് ഉദ്ദേശിച്ച ഫലത്തിലേക്കു പിന്നാക്ക സമൂഹം ഇപ്പോഴും എത്തിയിട്ടില്ലെന്നും കേരളത്തില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടു വരാനാണു ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംവരണം ഒഴിവാക്കാനാവില്ല എന്നതാണ് സര്‍ക്കാരിന്റെയും ഇടതു മുന്നണിയുടെയും നിലപാട്. നവോത്ഥാനകാലം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെ തമസ്‌കരിക്കാനും നാടിനെ […]
ബിജെപിയില്‍ വീണ്ടും കൊഴിഞ്ഞ് പോക്ക്; നാഗാലന്‍ഡില്‍ 22 നേതാക്കള്‍ പാര്‍ട്ടി വിട്ടു
കൊഹിമ: ബിജെപിയില്‍ വീണ്ടും പാര്‍ട്ടി പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്ക്. നാഗാലന്‍ഡില്‍ 22 ബിജെപി നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്ക്. പാര്‍ട്ടി വിട്ട നേതാക്കള്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നു. ദിമാപുറില്‍ വച്ച് നടന്ന ചടങ്ങില്‍ ബിജെപി വിട്ട് വന്ന നേതാക്കളെ നാഗാ പീപ്പിള്‍സ് ഫ്രണ്ട് പ്രസിഡന്റ് ഷുര്‍ഹോസ്‌ലി സ്വാഗതം ചെയ്തു.കൂടുതല്‍ നേതാക്കള്‍ ബിജെപി നിന്ന് രാജിവെച്ച് പാര്‍ട്ടിയിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു. തോഷി ലോംഗ്കുമേര്‍, മുന്‍ ബിജെപി […]
ഡേവിഡ് വാര്‍ണര്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റെര്‍ ഓഫ് ദി ഇയര്‍
കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ അവാര്‍ഡ് ഓപ്പണിങ് ബാറ്റ്സ്മാന്‍ ഡേവിഡ് വാര്‍ണര്‍ക്ക്. ലോകകപ്പിലും തുടര്‍ന്നും താരം പുറത്തെടുത്ത മികച്ച പ്രകടനമാണ് വാര്‍ണര്‍ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. കൂടാതെ മികച്ച ഏകദിന താരവും ടി20 താരവും ഡേവിഡ് വാര്‍ണര്‍ തന്നെയാണ്. മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‍കാരം മാര്‍ക്ക് ലബുഷെയിന്‍ സ്വന്തമാക്കി. ഒരു വോട്ടിന്റെ വ്യതാസത്തിലാണ് ഡേവിഡ് വാര്‍ണര്‍ സ്റ്റീവ് സ്മിത്തിനെ പിന്തള്ളി ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്ത് സ്റ്റീവ് സ്മിത്തും മൂന്നാം സ്ഥാനത്ത് […]
ചിലര്‍ ഇങ്ങനെയാണ് ട്യൂബ് ലൈറ്റ് പോലെ കത്താന്‍ വൈകും; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി രാഹുല്‍ ഗാന്ധി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി രാഹുലിനെ പരിഹസിച്ചത്. ഞാന്‍ 30-40മിനിറ്റുകള്‍ സംസാരിച്ചെങ്കിലും ചിലര്‍ ഇങ്ങനെയാണ് ട്യൂബ് ലൈറ്റ് പോലെ കത്താന്‍ വൈകും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് മോദിക്ക് ഒന്നും പറയാനില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പാകിസ്താന്‍, നെഹ്‌റു തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് […]
നിയമസഭയിലെ കോലഹലാഭിനയം മതിയാക്കി ജനങ്ങളോടു മറുപടി പറയേണ്ട ബാധ്യത കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കുണ്ട്; തോമസ് ഐസക്
നയപ്രഖ്യാപന പ്രസംഗത്തിനായി നിയമ സഭയില്‍ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്. പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുയരുന്ന പ്രക്ഷോഭത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പങ്കെന്താണെന്നു തോമസ് ഐസക് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ ചോദിക്കുന്നു. പ്രധാനപ്പെട്ട വിഷയം രാജ്യം ചര്‍ച്ച ചെയ്യണമെന്നല്ല, ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിപ്പിച്ചാല്‍ യഥാര്‍ത്ഥ ചോദ്യങ്ങള്‍ ജനം വിഴുങ്ങുമെന്ന് വെറുതേ കിനാവു കാണുകയാണ് കേരളത്തിലെ പ്രതിപക്ഷമെന്നും അതൊരു പാഴ്ക്കിനാവായിരിക്കുമെന്ന് […]
പൗരത്വ ഭേദഗതി നിയമം; പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി. ഉച്ചക്ക് രണ്ട് മണിക്ക് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ത്താണ് പ്രമേയം പാസാക്കിയത്. ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത് സംസ്ഥാനമായി പശ്ചിമ ബംഗാള്‍. ‘ഇപ്പോള്‍ ജനങ്ങള്‍ രാജ്യം വിടേണ്ടി വരുമെന്ന ഭീതിയിലാണ്. എല്ലാത്തരം കാര്‍ഡുകളും സംഘടിപ്പിക്കുന്നതിനായി അവര്‍ വരി നില്‍ക്കുകയാണ്. ബംഗാളില്‍ ഞങ്ങള്‍ സി.എ.എയും എന്‍.ആര്‍.സിയും എന്‍.പി.ആറും അനുവദിക്കില്ല.’ -സഭയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പൗരത്വ ഭേദഗതി […]
അയോധ്യ തര്‍ക്ക ഭൂമി കേസ്: വിധിക്കെതിരെ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ആദ്യ റിവ്യൂ ഹര്‍ജി
ദില്ലി: അയോധ്യ തര്‍ക്ക ഭൂമി കേസില്‍ സുപ്രീംകോടതി വിധിക്കെതിരെ മുസ്ലിം പണ്ഡിത സഭയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചു. കേസില്‍ സമര്‍പ്പിക്കുന്ന ആദ്യ റിവ്യൂ ഹര്‍ജിയാണിത്. ഹര്‍ജി സമര്‍പ്പിക്കുന്ന വിഷയം പഠിക്കാന്‍ സംഘടന പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. പണ്ഡിതരും നിയമ വിദഗ്ധരും ഉള്‍പ്പെടുന്ന അഞ്ചംഗ സമിതിയെ ആണ് നിയോഗിച്ചത്. ഇവര്‍ നവംബര്‍ ഒമ്ബതിലെ സുപ്രീംകോടതി വിധി പൂര്‍ണമായും പരിശോധിച്ച ശേഷം നല്‍കിയ ശുപാര്‍ശ അടിസ്ഥാനമാക്കിയാണ് റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പള്ളി നിലനിന്നിരുന്ന സ്ഥലം ക്ഷേത്രം […]
മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് ഫലം നാളെ ; ആകാംക്ഷയോടെ മുന്നണികള്‍
മുംബൈ : മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ ആകാംക്ഷയോടെ മുന്നണികള്‍. മഹാരാഷ്ട്രയിലെ 288ല്‍ 220 സീറ്റിലെങ്കിലും ജയം ഉറപ്പെന്നാണ് ബിജെപി സഖ്യത്തിന്റെ അവകാശവാദം. നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും അധികാരം പിടിക്കാമെന്ന് കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും കണക്കുകൂട്ടുന്നു. എക്‌സിറ്റ് പോളുകളെല്ലാം പ്രവചിക്കുന്നത് മഹാരാഷ്ട്രയില്‍ ബിജെപി സേന സഖ്യത്തിന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നാണ്. സഖ്യം 190 മുതല്‍ 245 വരെ സീറ്റുകള്‍ നേടുമെന്നാണ് വിവിധ സര്‍വ്വേകള്‍ പറയുന്നത്. 100 സീറ്റില്‍ ജയിച്ച് സഖ്യസര്‍ക്കാരില്‍ നിര്‍ണ്ണായക ശക്തി ആകാമെന്നാണ് ശിവസേനയുടെ കണക്കുകൂട്ടല്‍.
സി.ബി.ഐ കസ്റ്റഡിയിലായ പി.ചിദംബരത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി ജോര്‍ബാഗിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ സി.ബി.ഐ ആസ്ഥാനത്ത് ഒന്നരമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് ആദ്യഘട്ട ചോദ്യം ചെയ്യല്‍ അവസാനിച്ചത്. അതേസമയം അദ്ദേഹം ഇന്നലെ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല. സി.ബി.ഐ അസ്ഥാനത്തുള്ള ചിദംബരത്തെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇതിനുശേഷം കോടതിയില്‍ ഹാജരാക്കും. 14 ദിവസത്തേക്ക് പി. ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും കാര്‍ത്തി […]






