ചിലര്‍ ഇങ്ങനെയാണ് ട്യൂബ് ലൈറ്റ് പോലെ കത്താന്‍ വൈകും; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ വെച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി രാഹുല്‍ ഗാന്ധി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി രാഹുലിനെ പരിഹസിച്ചത്. ഞാന്‍ 30-40മിനിറ്റുകള്‍ സംസാരിച്ചെങ്കിലും ചിലര്‍ ഇങ്ങനെയാണ് ട്യൂബ് ലൈറ്റ് പോലെ കത്താന്‍ വൈകും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് മോദിക്ക് ഒന്നും പറയാനില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പാകിസ്താന്‍, നെഹ്‌റു തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് പറയാനുള്ളത്. പലതും പറഞ്ഞ് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*