ബിജെപിയില്‍ വീണ്ടും കൊഴിഞ്ഞ് പോക്ക്; നാഗാലന്‍ഡില്‍ 22 നേതാക്കള്‍ പാര്‍ട്ടി വിട്ടു

കൊഹിമ: ബിജെപിയില്‍ വീണ്ടും പാര്‍ട്ടി പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്ക്. നാഗാലന്‍ഡില്‍ 22 ബിജെപി നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്ക്.

പാര്‍ട്ടി വിട്ട നേതാക്കള്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നു. ദിമാപുറില്‍ വച്ച്‌ നടന്ന ചടങ്ങില്‍ ബിജെപി വിട്ട് വന്ന നേതാക്കളെ നാഗാ പീപ്പിള്‍സ് ഫ്രണ്ട് പ്രസിഡന്റ് ഷുര്‍ഹോസ്‌ലി സ്വാഗതം ചെയ്തു.കൂടുതല്‍ നേതാക്കള്‍ ബിജെപി നിന്ന് രാജിവെച്ച്‌ പാര്‍ട്ടിയിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.

തോഷി ലോംഗ്കുമേര്‍, മുന്‍ ബിജെപി ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് മുകിബുര്‍ റഹ്മാന്‍ തുടങ്ങിയവരാണ് പാര്‍ട്ടി വിട്ടത്. കേന്ദ്രം പാസാക്കിയ പൗരത്വ നിയമ ഭേദഗതി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ കൂടുതലായി ബാധിക്കുന്നതാണെന്ന് മുകിബുര്‍ റഹ്മാന്‍ പറഞ്ഞു.ജനങ്ങളുടെ പൗരത്വ സംരക്ഷിക്കാനായി നാഗാ പീപ്പിള്‍സ് ഫ്രണ്ട് കഠിനമായി പ്രയ്തനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഡിസംബറില്‍ ദിമാപുര്‍ ജില്ലയിലെ പ്രവേശിക്കുന്നതിന് നാഗാലാന്‍ഡ് സര്‍ക്കാര്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ സംസ്ഥാനത്ത് എത്തുന്നത് തടയാന്‍ ഈ പെര്‍മിറ്റ് കൊണ്ട് സാധിക്കില്ലെന്ന് റഹ്മാന്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയില്‍ ബിജെപിയ്ക്കുള്ളില്‍ തന്നെ ഭിന്നാഭിപ്രായമാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ നേരത്തെയും നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ടിരുന്നു.

prp

Leave a Reply

*