ലോക ബോക്‌സിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം ഒന്നാം സ്ഥാനത്ത്

ഇപ്പോള്‍ പുറത്തിറക്കിയ ലോക ബോക്‌സിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം അമിത് പംഘല്‍ ഒന്നാം സ്ഥാനം നേടി. 52 കിലോഗ്രാം വിഭാഗത്തിലാണ് അമിത് ഒന്നാം സ്ഥാനത്തെത്തിയത്. പതിറ്റാണ്ടിനുശേഷമാണ് ഈ വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ താരം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. ലോക ബോക്‌സിങ് ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി ചരിത്രത്തില്‍ ഇടംനേടിയ താരമാണ് അമിത് പംഘല്‍.

ഇന്റര്‍നാഷണല്‍ ഒളിമ്ബിക് കമ്മറ്റി പുറത്തുവിട്ട റാങ്കിങ്ങില്‍ അമിതിന് 420 പോയിന്റാണ് ഉള്ളത്. ഒളിമ്ബിക്‌സ് യോഗ്യതാ മല്‍സരങ്ങള്‍ നടക്കാനിരിക്കെയാണ് പുതിയ റാങ്കിങ് ലിസ്റ്റ് പുറത്തുവിട്ടത്.

prp

Leave a Reply

*