ഡേവിഡ് വാര്‍ണര്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റെര്‍ ഓഫ് ദി ഇയര്‍

കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ അവാര്‍ഡ് ഓപ്പണിങ് ബാറ്റ്സ്മാന്‍ ഡേവിഡ് വാര്‍ണര്‍ക്ക്. ലോകകപ്പിലും തുടര്‍ന്നും താരം പുറത്തെടുത്ത മികച്ച പ്രകടനമാണ് വാര്‍ണര്‍ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. കൂടാതെ മികച്ച ഏകദിന താരവും ടി20 താരവും ഡേവിഡ് വാര്‍ണര്‍ തന്നെയാണ്. മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‍കാരം മാര്‍ക്ക് ലബുഷെയിന്‍ സ്വന്തമാക്കി.

ഒരു വോട്ടിന്റെ വ്യതാസത്തിലാണ് ഡേവിഡ് വാര്‍ണര്‍ സ്റ്റീവ് സ്മിത്തിനെ പിന്തള്ളി ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്ത് സ്റ്റീവ് സ്മിത്തും മൂന്നാം സ്ഥാനത്ത് ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സുമാണ്. നേരത്തെ 2016ലും 2017ലും ഡേവിഡ് വാര്‍ണര്‍ ഈ അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് വിലക്ക് നേരിട്ട ഡേവിഡ് വാര്‍ണര്‍ കളിക്കളത്തില്‍ മടങ്ങി എത്തിയതിന് ശേഷം മികച്ച ഫോമിലാണ്. ലോകകപ്പില്‍ 647 റണ്‍സ് അടിച്ചുകൂട്ടിയ വാര്‍ണര്‍ ഏറ്റവുംകൂടുതല്‍ റണ്‍സ് എടുത്തവരുടെ പട്ടികയില്‍ രോഹിത് ശര്‍മ്മക്ക് കീഴില്‍ രണ്ടാമതായിരുന്നു.

മികച്ച ഓസ്‌ട്രേലിയന്‍ വനിതാ താരമായി അലിസാ ഹീലിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. മികച്ച ഏകദിന താരവും മികച്ച ടി20 താരവും അലീസ ഹീലി തന്നെയാണ്.

prp

Leave a Reply

*