‘പ്രവര്‍ത്തികൊണ്ട് നിങ്ങള്‍ മതതീവ്രവാദികളെ പോലെയാണ്’; കമ്മ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ജിതിന്‍ ജേക്കബ്

മതവിശ്വാസത്തേയും, ആചാരങ്ങളെയും അനുഷ്‌ടാനങ്ങളെയും പരിഹസിക്കുകയും അതേസമയം, കല്ലില്‍ പണിത കമ്മ്യൂണിസ്റ്റുകാരുടെ സ്മാരകത്തില്‍ വേറൊരു ആശയം വിശ്വസിക്കുന്ന ഒരാള്‍ കയറിയാല്‍ അത് കമ്മ്യൂണിസ്റ്റ്‌ വിശ്വാസ പ്രകാരം ആചാര ലംഘനം ആണെന്നു കരുതുകയും ചെയ്യുന്നവരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ജിതിന്‍ കെ. ജേക്കബ്. പ്രവര്‍ത്തികൊണ്ട് നിങ്ങള്‍ മതതീവ്രവാദികളെ പോലെ തന്നെയാണ് പറയുകയാണ് ജിതിന്‍ തന്‍്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. ഫേസ്ബുക്ക് പോസ്റ്റിന്‍്റെ പ്രസക്തഭാഗം:

ഭൗതിക വാദം പ്രസംഗിച്ചു നടക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് കല്ലില്‍ പണിത് വെച്ചതൊക്കെ കാണുമ്ബോള്‍ വികാരം കൊള്ളുമത്രെ. അപ്പോള്‍ പിന്നെ നിങ്ങള്‍ എന്തിനാണ് മതവിശ്വാസത്തേയും, ആചാരങ്ങളെയും അനുഷ്‌ടാനങ്ങളെയും പരിഹസിക്കുന്നത്? കല്ലുകൊണ്ട് പണിത ഒരു സ്മാരകത്തില്‍ വേറൊരു ആശയം വിശ്വസിക്കുന്ന ഒരാള്‍ കയറിയാല്‍ അത് കമ്മ്യൂണിസ്റ്റ്‌ വിശ്വാസ പ്രകാരം ആചാര ലംഘനം ആണത്രേ. ഈ രക്തം തിളയ്ക്കാന്‍ വേണ്ടി അവിടെയുള്ളത് കല്ലുകൊണ്ട് നിര്‍മിച്ച സ്മാരകം അല്ലേ.. അതും വലിയ പഴക്കം ഒന്നുമില്ലാത്ത നിര്‍മിതിയും. അതോ ഇനി കമ്മ്യൂണിസ്റ്റ്‌ ആരാധനാലയങ്ങളില്‍ ചെല്ലുന്ന എല്ലാവര്‍ക്കും രോഗശാന്തിയൊക്കെ പോലെ രക്തം തിളയ്ക്കുന്ന അനുഭവം ഉണ്ടാകുമോ?

വിശ്വാസത്തിനെതിരെയും ആചാരങ്ങള്‍ക്കെതിരെയും കടന്നുകയറ്റം ഉണ്ടാകുമ്ബോള്‍ മതവിശ്വാസികള്‍ വികാരപ്രകടനവും രക്തം തിളയ്ക്കലും ഒന്നും ഉണ്ടാക്കാന്‍ പാടില്ല, പക്ഷെ കമ്മ്യൂണിസ്റ്റ്‌ ആചാരങ്ങള്‍ക്കെതിരെയോ, ആരാധനാലയങ്ങള്‍ക്ക് നേരെയോ, ആചാര്യന്‍മാര്‍ക്ക് നേരെയോ വിമര്‍ശനം ഉണ്ടായാല്‍ വികാരം ഉണ്ടാകുകയും രക്തം തിളയ്ക്കുകയും ചെയ്യുമത്രെ.. എന്തൊരു ഇരട്ടതാപ്പാ ഇതൊക്കെ? പ്രവര്‍ത്തികൊണ്ട് നിങ്ങള്‍ മതതീവ്രവാദികളെ പോലെ തന്നെയാണ്. ഞങ്ങളുടെ വിശ്വാസം മാത്രമാണ് ശരി, ബാക്കിയുള്ള വിശ്വാസങ്ങള്‍ എല്ലാം തെറ്റാണ്. പാര്‍ട്ടിക്ക് തെറ്റ് പറ്റില്ല, നേതാക്കന്മാരൊക്കെ പുണ്യവാളന്മാരാണ്..മതത്തെ വിമര്‍ശിച്ചാല്‍ കൈവെട്ടും എങ്കില്‍ കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ സ്വത്തിനെ കുറിച്ച്‌ ചോദിച്ചാല്‍ 51 വെട്ട് വെട്ടി കൊല്ലും.. പിന്നെ എന്ത് വ്യത്യാസം ആണുള്ളത്? മതവിശ്വാസികള്‍ ആരാധിക്കുന്നത് മനുഷ്യ കുലത്തിനു ദ്രോഹം ചെയ്യാത്ത ദൈവങ്ങളെ ആണെങ്കില്‍, കമ്മ്യൂണിസ്റ്റുകാര്‍ ആരാധിക്കുന്നത് കോടിക്കണക്കിന് മനുഷ്യരെ കൊന്ന് തള്ളിയ സ്റ്റാലിനെയും, ലെനിനെയും, മാവോയെയും ഒക്കെയാണ്. ആ നരഭോജികളുടെ ഫോട്ടോയാണ് ഇവിടുത്തെ പാര്‍ട്ടി ആപ്പീസുകളില്‍ മുഴുവനും. മറ്റുനാടുകളില്‍ ഇവരെ തുടച്ചു നീക്കിയ ജനകീയ മുന്നേറ്റം ഇവിടെയും സംഭവിക്കും. പക്ഷെ അതിന് തുടര്‍ഭരണം ഉണ്ടാകണം എന്ന് മാത്രം.

prp

Leave a Reply

*