ന്യൂഡല്‍ഹി: ഗൂഗ്ള്‍ ഗുരുവിെന്റ ഇക്കാലത്തും പുസ്തകങ്ങള്‍ വായിച്ച് അറിവുനേടണമെന്ന് യുവതലമുറയോട് പ്രധാനമന്ത്രി നരേന്ദ്രമോദി. പുസ്തകം വായിച്ച് ഗൗരവതരമായ അറിവുനേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ജയ്പുരില്‍ പത്രിക ഗേറ്റ് ഉദ്ഘാടനവും പത്രിക ഗ്രൂപ്പ് ചെയര്മാന് ഗുലാബ് കോത്താരിയുടെ രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടനം.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളിലൂടെ രാജ്യത്തിെന്റ ശബ്ദം ആഗോള തലത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നു. ലോകത്ത് രാജ്യം ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. ലോകം വളരെ പ്രാധാന്യത്തോടെ ഇന്ത്യെയ കേട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഗോളതലത്തില്‍ ശബ്ദമുയര്‍ത്തേണ്ട ആവശ്യം കൈവന്നു.
കോവിഡ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത രീതിയില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചു. കേന്ദ്രസര്‍ക്കാറിെന്റ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വിമര്‍ശിക്കുകയും ചെയ്തു. ചില സമയങ്ങളില്‍ മാധ്യമങ്ങളും വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നു. സാമൂഹിക മാധ്യമങ്ങള്‍ നിറഞ്ഞുനില്ക്കുന്ന ഇക്കാലത്ത് വിമര്‍ശനങ്ങളില്‍നിന്ന് പഠിക്കാന്‍ ശ്രമിക്കണമെന്നും അത് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു.