കരിപ്പൂര്‍ വിമാനപകടം: സങ്കടങ്ങള്‍ പെയ്തിറങ്ങിയ എം.ഡി.എഫ് വെബിനാര്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനപകടത്തിന് ഒരു മാസം തികയുന്ന സെപ്റ്റംബര്‍ ഏഴിന് അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കളെയും പരിക്കേറ്റവരെയും പങ്കെടുപ്പിച്ച്‌ മലബാര്‍ ഡെവലപ്മെന്‍റ് ഫോറം (എം.ഡി.എഫ്) സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗമത്തില്‍ വികാരതീവ്ര നിമിഷങ്ങള്‍ പെയ്തിറങ്ങി. കോവിഡ് കാല ദുരന്തങ്ങളില്‍ നിന്ന് രക്ഷനേടി വന്ദേ ഭാരത് മിഷന്‍ വിമാനത്തില്‍ പ്രതീക്ഷകള്‍ ചിറകിലേറ്റി നാട്ടിലേക്ക് പറന്നവര്‍ക്ക് സംഭവിച്ച ദുരന്തങ്ങളും വിഷമങ്ങളും വിവരിച്ചപ്പോള്‍ മനസ്സലിയിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ക്കാണ് വെബിനാര്‍ സാക്ഷ്യംവഹിച്ചത്.

മോട്ടിവേറ്ററും റൈസ് ഇന്‍റര്‍നാഷനല്‍ ചെയര്‍മാനുമായ എം.സി റജിലന്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ ഓരോ ദുരന്തങ്ങളും വരുംകാല ജീവിത അനുഭവങ്ങള്‍ തീര്‍ക്കുന്നതിന് കാരണമാവാനും വീഴ്ചയില്‍നിന്ന് കരകയറി കരുത്ത് പകരാനും മനുഷ്യര്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

1988 ലെ പെരുമണ്‍ തീവണ്ടി ദുരന്തത്തില്‍ ഗുരുതര പരിക്കേറ്റ യാത്രക്കാര്‍ക്ക് കൗണ്‍സിലിങ് അടക്കം സാന്ത്വനത്തിന് നേതൃത്വം നല്‍കിയ കൗണ്‍സിലിങ് വിദഗ്ദനായ കെ.സി രാജിവിലന്‍ സംസാരിച്ചു. എം.ഡി.എഫുമായി സഹകരിച്ച്‌ മനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന അപകടത്തില്‍പ്പെട്ട യാത്രക്കാര്‍ക്ക് നേരിട്ടും ഓണ്‍ലൈനിലും കൗണ്‍സിലിങ്ങ് നല്‍കാന്‍ തയാറാണന്ന് അദ്ദേഹം അറിയിച്ചു

എം.ഡി.എഫ് പ്രസിഡന്‍റ് എസ്.എ അബൂബക്കര്‍ അധ്യക്ഷത വഹിച്ച വെബിനാറില്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ യു.എ നസീര്‍ മുഖ്യപ്രഭാഷണം നടത്തി.

അപകടത്തില്‍ മരിച്ച ബാലുശ്ശേരി രാജീവിന്‍െറ ഭാര്യ സംസാരം തുടങ്ങിയത് മുതല്‍ ഭര്‍ത്താവിന്‍െറ ഓര്‍മ്മകളില്‍ കരഞ്ഞു. സംസാരിക്കാന്‍ വാക്കുകള്‍ കിട്ടാതെ അവര്‍ വിതുമ്ബിയപ്പോള്‍ അശ്വാസവാക്കുകള്‍ പറയാന്‍ പോലുമാവാതെ വെബിനാറില്‍ പങ്കെടുത്തവര്‍ വിഷമിച്ചു.

അപകത്തിന്‍െറ ഞെട്ടലുകള്‍ ഓര്‍ത്തെടുത്ത് സംസാരിച്ച ആഷിഖ് രണ്ട് കൈകള്‍ക്കും പൊട്ടലുണ്ടാ‍യി ആശുപത്രിയില്‍ മലമൂത്ര വിസര്‍ജനം നടത്തേണ്ടി വന്നപ്പോള്‍ വൃത്തിയാക്കാന്‍ വരെ തയാറായി വന്ന കൊണ്ടോട്ടിക്കാരായ സഹോദരന്‍മാരെക്കുറിച്ച്‌ പറഞ്ഞു. എല്ലാം മറന്ന് അല്‍ഭുതകരമായ രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുടെ മഹത്വം എടുത്തുപറഞ്ഞ് ലോകം ചര്‍ച്ച ചെയ്ത നാടിന്‍െറ മഹിമക്ക് മുമ്ബില്‍ വെബിനാര്‍ പ്രണാമമര്‍പ്പിച്ചു.

മംഗലാപുരം വിമാനാപകട ആക്‌ഷന്‍ ഫോറം ജന. കണ്‍വീനറായിരുന്ന റഫീഖ് എരോത്ത് ഭാവിയില്‍ ചെയ്യേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് അനുഭവങ്ങളുടെ വെളിച്ചത്തില്‍ നിര്‍ദേശം നല്‍കി.

എം.ഡി.എഫ് ഹെല്‍പ് ഡെസ്ക് കോ-ഓര്‍ഡിനേറ്റര്‍ ഒ.കെ മന്‍സൂര്‍ ബേപ്പൂര്‍ സ്വാഗതം പറഞ്ഞു. എം.ഡി.എഫ് ട്രഷറര്‍ വി.പി സന്തോഷ്, രക്ഷാധികാരി ഗുലാം മുഹമ്മദ് ഹുസൈന്‍, യു.എ.ഇ ചാപ്റ്റര്‍ മുഖ്യ രക്ഷാധികാരി സഹദ് പുറക്കാട്, യു.എ.ഇ ചാപ്റ്റര്‍ വര്‍ക്കിങ് പ്രസിഡന്‍റ് ഹാരിസ് കോസ്മോസ്, മുന്‍ ജന. സെക്രട്ടറി അമ്മാര്‍ കിഴ്പറമ്ബ്, സെക്രട്ടറി മുഹമ്മദ് അന്‍സാരി, ഭാരവാഹികളായ കരിം വളാഞ്ചേരി മുസ്തഫ മുട്ടുങ്ങല്‍, പി.എ ആസാദ് സുജിത്ത് വടകര, മുഹമ്മദ് കുറ്റ്യാടി ഹാഷിം പുന്നക്കല്‍ എന്നിവരും; യാത്രക്കാരുടെ പ്രതിനിധികളായ ആഷിക്, ഡോക്ടര്‍ സജ്ജാദ്, സഫ്‌വാന്‍, മുഹമ്മദ് ശരീഫ്, സുള്‍ഫിക്കര്‍, ശാമില്‍, അജ്മല്‍ റോഷന്‍, അന്‍സാദ്, മുര്‍തസ ഫസല്‍, മുഹമ്മദ് അലി എന്നിവരും സംസാരിച്ചു.

തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരും മരിച്ചവരുടെ ആശ്രിതരും പങ്കെടുത്ത പൊതുചര്‍ച്ച നടന്നു. മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള നൗഫല്‍, സഹോദരന്‍ റഹീം എന്നിവരും എം.ഡി.എഫ് വെബ് മീറ്റില്‍ ആശുപത്രിയില്‍ നിന്ന് പങ്കെടുത്തു. ആഗസ്റ്റ് ഏഴ് രാത്രി മുതല്‍ ആശുപത്രിയിലും, ബാഗേജ് എത്തിക്കാനും പാസ്പ്പോര്‍ട്ട് അടക്കം രേഖകള്‍ കണ്ടെത്താനും ,ചികിത്സ അനുകുല്യങ്ങള്‍ എത്തിക്കാനും എം.ഡി.എഫ് ഹെല്‍പ് ഡെസ്ക് നടത്തിവരുന്ന തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളെ യാത്രക്കാരും ആശ്രിതരും പ്രകീര്‍ത്തിച്ചു.

നാല് മണിക്കൂര്‍ നീണ്ട സ്വാന്തനം വെബിനാറില്‍ എം.ഡി.എഫ് ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കുനി മോഡറേറ്ററായിരുന്നു.

prp

Leave a Reply

*