കൊച്ചി: പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എന്‍. വി രമണയുടെ പേര് ശുപാര്‍ശ ചെയ്ത് നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. ഇക്കാര്യം വ്യക്തമാക്കി ബോബ്‌ഡെ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി.
പിന്‍ഗാമിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ എന്‍. വി രമണയെ നിര്‍ദ്ദേശിച്ചു കൊണ്ട് അദ്ദേഹം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്. ഏപ്രില്‍ 23 നാണ് എസ് എ ബോബ്‌ഡെ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്.
ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ നിലവില്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എന്‍ വി രമണ.