അയല്‍ രാജ്യമെന്ന നിലയില്‍ പാകിസ്ഥാനുമായിഹൃദ്യമായ ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, ഇമ്രാന്‍ ഖാന് കത്തയച്ച്‌ മോദി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കത്തയച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനുമായി ഇന്ത്യ ഊഷ്മളമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും, ഇതിനായി വിശ്വാസത്തിന്റെ അന്തരീക്ഷവും, ഭീകരതയും ശത്രുതയും ഇല്ലാത്ത അവസ്ഥയും അനിവാര്യമാണെന്ന് കത്തില്‍ പറയുന്നു.

പാക് ദിനത്തിന്റെ ഭാഗമായി പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് ആശംസ അറിയിച്ചുകൊണ്ടാണ് മോദി കത്തയച്ചത്. ‘അയല്‍ രാജ്യമെന്ന നിലയില്‍ പാകിസ്ഥാനിലെ ജനങ്ങളുമായി ഇന്ത്യ ഹൃദ്യമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. ഇതിനായി വിശ്വാസത്തിന്റെ അന്തരീക്ഷവും ഭീകരത ഇല്ലാത്ത അവസ്ഥയും അനിവാര്യമാണ്’- എന്നാണ് കത്തില്‍ പറയുന്നത്.

അതോടൊപ്പം കൊവിഡിനെ നേരിടാന്‍ ഇമ്രാന്‍ ഖാനും പാക് ജനതയ്ക്കും കഴിയട്ടെയെന്നും കത്തില്‍ ആശംസിക്കുന്നു.എല്ലാ വര്‍ഷവും അയക്കുന്ന പതിവ് കത്താണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതായിട്ടുള്ള സൂചനകള്‍ പുറത്തുവരുന്നുണ്ട്. സിന്ധു കമ്മീഷന്റെ യോഗത്തിനായി തിങ്കളാഴ്ച പാകിസ്ഥാ ഉദ്യോഗസ്ഥരുടെ ഒരു സംഘം ഇന്ത്യയിലെത്തിയിരുന്നു. രണ്ടരവര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു യോഗം.

prp

Leave a Reply

*