ഇ- കൊമേഴ്സ് കന്പനികള്‍ക്ക് ടി​ഡി​എ​സ് വ്യവസ്ഥയില്‍ തല്‍ക്കാലം ഇളവ്

ന്യൂ​ഡ​ല്‍​ഹി: ച​ര​ക്കു – സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ട​പ്പാ​ക്കു​ന്പോ​ള്‍ ഇ- ​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റ്ക​ള്‍​ക്കും ആ​ശ്വാ​സ ന​ട​പ​ടി. ഇ​വ നി​കു​തി സ്രോ​ത​സി​ല്‍ പി​ടി​ച്ച്‌ അ​ട​യ്ക്കു​ന്ന​തു തു​ട​ക്ക​ത്തി​ല്‍ വേ​ണ്ടെ​ന്നു വ​ച്ചു. എ​ന്നു മു​ത​ല്‍ അ​വ നി​കു​തി പി​രി​ക്ക​ണം എ​ന്നു പി​ന്നീ​ട് അ​റി​യി​ക്കും.

ഇ ​-കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ള്‍ അ​വ​രു​ടെ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ് ഫോ​റ​ത്തി​ല്‍ ന​ട​ക്കു​ന്ന വി​ല്പ​ന​യു​ടെ ഒ​രു ശ​ത​മാ​നം തു​ക ടി​സി​എ​സ് (സ്രോ​ത​സി​ല്‍ നി​കു​തി പി​രി​വ്) ആ​യി പി​രി​ച്ച്‌ സ​ര്‍​ക്കാ​രി​ല്‍ അ​ട​യ്ക്ക​ണ​മെ​ന്നാ​ണു ജി​എ​സ്ടി നി​യ​മ​വ്യ​വ​സ്ഥ(​വ​കു​പ്പ് 52).
സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളും സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും സ്രോ​ത​സി​ല്‍ നി​കു​തി കി​ഴി​ച്ച്‌ (ടി​ഡി​എ​സ്) സ​ര്‍​ക്കാ​രി​ല്‍ അ​ട​യ്ക്ക​ണ​മെ​ന്ന് 51-ാം വ​കു​പ്പും പ​റ​യു​ന്നു.ര​ണ്ടു വ​കു​പ്പു​ക​ളും തു​ട​ക്ക​ത്തി​ല്‍ മ​ര​വി​പ്പി​ക്കു​ക​യാ​ണ് ഇ​ന്ന​ലെ ചെ​യ്ത​ത്.

prp

Leave a Reply

*