അനാവശ്യ രോമങ്ങളെ കളയാനുള്ള ഈസിയായ മാര്‍ഗ്ഗത്തെക്കുറിച്ച് അറിയാം

അമിത രോമവളർച്ച  ഇന്ന് പലരേയും അലട്ടുന്ന പ്രധാനപെട്ട ഒരു സൗന്ദര്യ പ്രശ്നമാണ്.  ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ  ഉണ്ടാക്കുന്നില്ലായെങ്കിലും സൗന്ദര്യ പരവും, ശുചിത്വപരവുമായ കാരണങ്ങളാൽ മിക്കവരും  അനാവശ്യ രോമങ്ങൾ നീക്കുന്നതിൽ  ശ്രദ്ധാലുക്കളാണ്.  ഇന്ന് വളരെയധികം സ്ത്രീകളില്‍ മേല്‍ച്ചുണ്ടിലും മുഖത്തും അമിത രോമവളർച്ച കണ്ടുവരുന്നു. ഇത്എളുപ്പത്തില്‍ നീക്കംചെയ്യാന്‍ ഫലപ്രതമായ ലേസര്‍ ചികിത്സ  ഇന്ന് നിലവിലുണ്ട്.

പുരുഷന്മാരെപോലെതന്നെ സ്ത്രീകളിലും, പെണ്‍കുട്ടികളിലും ശരിരത്ത്   രോമങ്ങൾ കണ്ടുവരുന്നു. എന്നാൽ ഇത് നേരിയതും ചെമ്പിച്ചതുമായിരിക്കും; എന്നാൽ  ഇവ കറുത്തതും ഇടതിങ്ങിയതുമായി വരുമ്പോളാണ് ഒരു സൗന്ദര്യ പ്രശ്നമായി പരിഗണിക്കപെടുന്നത്.

ലേസർ ഹെയർ റിമൂവൽ (Laser hair removal)

അനാവശ്യ രോമങ്ങളുടെ നിര്‍മ്മാര്‍ജ്ജനത്തിന്  ഇന്ത്യയിലും, അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ഏറ്റവും ആശ്രയിക്കുന്ന ആധുനികവും സുരക്ഷിതവുമായ ഒരു ചികിത്സാരീതിയാണ്  ലേസർ ഹെയർ റിമൂവൽ (Laser hair removal).

സാധാരണ ഗതിയിൽ 4 മുതൽ 7 തവണ വരെ ഈ  ട്രീത്മെന്റ്റ്‌ പ്രോസിജര്‍ ചെയ്യേണ്ടതായി വരാം.  എന്നാല്‍ചില ആളുകൾക്ക് ഈ treatment നു ശേഷം രണ്ടു വർഷത്തിൽ ഒരിക്കൽ വീതമോ ചിലപ്പോൾ വർഷത്തിൽ ഒന്നു വീതാമോ touch up sessions ചെയ്യേണ്ടതായും വരാം. OP procedure ആയി  വളരെ വേഗം ചെയ്യാൻ പറ്റുന്നതിനാൽ വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഒരു പോലെ സൗകര്യ പ്രഥമാണ്  ലേസർ ഹെയർ റിമൂവൽ. 

ലേസര്‍ ഉപകരണങ്ങള്‍

ഇന്ന് പലതരത്തിലുള്ള ലേസർ machines ലഭ്യമാണ്. Nd yag, Diode, IPL തുടങ്ങിയവ ഇവയിൽ ചിലതാണ് . ഇതിൽ Nd yag laser മറ്റുള്ളവയെ അപേക്ഷിച്ച് വിലകൂടിയതാണെങ്കിലും ഇന്ത്യൻ ചർമ്മത്തിന് വളരെ യോജിച്ചതാണ്. പുതിയതരം  ലേസർ ഉപകരണങ്ങളുടെ  വരവോടുകൂടി മേൽമീശ നീക്കം ചെയ്യുന്നതിന് (upper lip hair  removal) ഏകദേശം 2000 രുപമുതലുള്ള ലേസർ ചികിത്സ ഇന്ന് ലഭ്യമാണ്.


വിവരങ്ങള്‍ക്ക് കടപ്പാട്

ഡോ. ജോസഫ് ചാലിശ്ശേരി, MBBS, DDVL.
Almeka Medical Centre, Palarivattom, Cochin
+91 952620 4090

(ഏറണാകുളത്തെ പ്രശസ്തമായ സ്കിന്‍ ലേസര്‍ & കോസ്മെറ്റിക് ക്ലിനിക് അല്‍മേക മെഡിക്കല്‍ സെന്‍ററിലെ കോസ്മെറ്റിക് ഡര്‍മ്മറ്റോളജിസ്റ്റാണ് ഡോ. ജോസഫ് ചാലിശ്ശേരി)

കൂടുതല്‍ വിവരങ്ങള്‍ക്കും ട്രീറ്റ്മെന്റിനുമായി ഡോ. ജോസഫ് ചാലിശ്ശേരിയെ ബന്ധപ്പെടാം +91 952620 4090

prp