ഇന്ത്യയുടെ എന്‍ എസ് ജി പ്രവേശനം; ചൈനക്ക് എതിര്‍പ്പ്

ബേണ്‍: ഇന്ത്യയുടെ എന്‍ എസ് ജി പ്രവേശനത്തിനെതിരെ  ചൈന വീണ്ടും രംഗത്ത്‌.
സ്വിറ്റ്സര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബേണില്‍ ചേര്‍ന്ന എന്‍എസ്ജി സമ്മേളനത്തിലാണ് ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കുമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെംഗ് ഷുവാംഗ് വ്യക്തമാക്കിയത്.
ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവച്ചാല്‍ മാത്രമേ ഇന്ത്യക്ക് അംഗത്വം നല്‍കാവൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചൈന.
ഇതോടെ ആഗോള ആണവ ക്രയവിക്രയ രംഗത്തെ നിയന്ത്രിക്കുന്ന രാജ്യങ്ങളിലൊന്നായി മാറാനുള്ള ഇന്ത്യയുടെ ശ്രമം ഇത്തവണയും പരാജയപ്പെട്ടേക്കും.

prp

Leave a Reply

*