മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവരുടെ യാത്രാവിലക്കിന് യു എസ്  സുപ്രീംകോടതിയുടെ അംഗീകാരം

വാഷിങ്ങ്ടണ്‍: അമേരിക്കയില്‍ ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താത്കാലിക യാത്രവിലക്കിന് സുപ്രീംകോട
തിയുടെ അംഗീകാരം.
കഴിഞ്ഞ മാര്‍ച്ച്‌ ആറിനാണ് ഏഴ് ഇസ്ലാമിക രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് ട്രംപ് പുറപ്പെടുവിച്ചത്. ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ ആറു മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ട്രംപി നിരോധനം ഏര്‍പ്പെടുത്തിയത്.
വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 90 ദിവസം യാത്ര വിലക്ക് ഏര്‍പ്പെടുത്താനും അഭയാര്‍ത്ഥികള്‍ക്ക് 120 ദിവസത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതിനുമായിരുന്നു ട്രംപിന്റെ ഉത്തരവ്. ലണ്ടനിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യാത്രാവിലക്ക് ട്രംപ് വീണ്ടും ഉന്നയിച്ചത്.

prp

Leave a Reply

*