സെന്‍സെക്സ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 136 പോയന്റ് നേട്ടത്തില്‍ 31428ലും നിഫ്റ്റി 37 പോയന്റുയര്‍ന്ന് 9802ലുമെത്തി. ബിഎസ്‌ഇയിലെ 1144 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 475 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭാരതി എയര്‍ടെല്‍, ഐടിസി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര തുടങ്ങിയവ നഷ്ടത്തിലുമാണ്.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ നാളെ പണിമുടക്കും

ദില്ലി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്  രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ നാളെ പണിമുടക്കും.  സമരം നിമിത്തം ബാങ്ക് സേവനങ്ങളില്‍ തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. ജീവനക്കാരുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. ബാങ്ക് സ്വകാര്യവത്കരണം, ലയനം എന്നീ നീക്കങ്ങള്‍ പിന്‍വലിക്കുക, കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതി തള്ളാതിരിക്കുക, വര്‍ദ്ധിപ്പിച്ച ബാങ്കിങ്ങ് സേവന നിരക്കുകള്‍ കുറക്കുക, ജിഎസ്ടിയുടെ പേരിലുള്ള സര്‍വീസ് ചാര്‍ജ് വര്‍ദ്ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പത്ത് ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും […]

സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ചൊവ്വാഴ്ച പവന് 160 രൂപ താഴ്ന്ന ശേഷം ഇന്ന് വില 80 രൂപ ഉയര്‍ന്നു. പവന്‍റെ വില 21,680 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുടി 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സെന്‍സെക്‌സ് 322 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. എഫ്‌എംസിജി, ഓട്ടോ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. സെന്‍സെക്സ് 321.86 പോയന്റ് നേട്ടത്തില്‍ 31770.89ലും നിഫ്റ്റി 103.15 പോയന്റ് ഉയര്‍ന്ന് 9897.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1638 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 946 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.  

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി

ന്യൂ​ഡ​ൽ​ഹി: 2016-17 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ പ​രി​ധി നീ​ട്ടി. ഓ​ഗ​സ്റ്റ് അ​ഞ്ച് വ​രെ​യാ​ണ് സ​മ​യ പ​രി​ധി നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം ഇ​ന്നാ​യി​രു​ന്നു. ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാനുള്ള അ​വ​സാ​ന ദിവസം നി​ര​വ​ധി പേ​ർ സൈ​റ്റി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി​യ​തോ​ടെ വെ​ബ്സൈ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടു. ഇ​തോ​ടെ അ​നേ​ക​ർ​ക്ക് ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തും സ​മ​യ​പ​രി​ധി ദീ​ർ​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യി. റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് ആ​ധാ​ർ ന​മ്പ​രും പാ​ൻ ന​മ്പ​രു​മാ​യി ലി​ങ്ക് ചെ​യ്യ​ണം.

ഓഹരി സൂചികയില്‍ റെക്കോര്‍ഡ്; നിഫ്റ്റി ചരിത്രത്തിലാദ്യമായി 10,000 കടന്നു

മുംബൈ: ഓഹരി സൂചികകകളില്‍ വ്യാപാരം തുടങ്ങിയത് റെക്കോര്‍ഡ് നേട്ടത്തില്‍. ചരിത്രത്തിലാദ്യമായി നിഫ്റ്റി 10,000 കടന്നു. കഴിഞ്ഞദിവസം സെന്‍സെക്സ് ചരിത്രനേട്ടത്തില്‍ എത്തിയിരുന്നു. വ്യാപാരം ആരംഭിച്ച്‌ ആദ്യമിനിട്ടുകള്‍ക്കുള്ളില്‍ തന്നെ സെന്‍സെക്സ് അഞ്ച് പോയന്റ് ഉയര്‍ന്ന് 32,253 പോയന്റില്‍ എത്തി. നിഫ്റ്റി 31 പോയന്റ് ഉയര്‍ന്ന് 10,000ത്തിലുമാണ് വ്യാപാരം നടന്നത്.

ജിയോ പിന്നേയും ഞെട്ടിക്കുന്നു!! 4ജി ഫോണ്‍ സൗജന്യം!!

മുംബൈ:ജിയോ എന്തു സമ്മാനം നല്‍കുമെന്നറിയാന്‍ കാത്തിരുന്ന ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയിതാ എത്തി. ജിയോയുടെ 4ജി ഫോണ്‍ സൗജന്യം!! മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തിലായിരുന്നു പ്രഖ്യാപനം നടത്തിയത്‌. ടെലികോം രംഗത്ത് വന്‍ ചലനമുണ്ടാക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ സ്മാര്‍ട്ട് ഫോണിന് കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നത്. ഫോണിന്റെ പ്രത്യേകതകള്‍ അംബാനിയുടെ മക്കളായ ആകാശ് അംബാനിയും ഇഷ അംബാനിയും ചേര്‍ന്നാണ് സദസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയിലെ 22 ഭാഷകള്‍ പിന്തുണയ്ക്കുന്ന ഈ ഫോണില്‍, #5 എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അപായസന്ദേശം പോകും. ഓഗസ്റ്റ് 15 മുതല്‍ […]

WhiteSwan ഡ്രൈ ക്ലീനേഴ്സിന്‍റെ ഇന്‍ഫോപാര്‍ക്ക് ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

കൊച്ചി: ലോൻഡ്രി, ഡ്രൈ ക്ലീനിംഗ്  രംഗത്തെ പുതു തരംഗമായ “വൈറ്റ്സ്വാന്‍” ന്‍റെ ഇന്‍ഫോപാര്‍ക്കിനടുത്തുള്ള  പുതിയ ഔട്ട്‌ലെറ്റിന് കുസുമഗിരിയില്‍ തുടക്കം കുറിച്ചു. ഫ്രീ പിക്കപ്, ഹോം ഡെലിവറി തുടങ്ങിയവയും, 24 മണിക്കൂറിനുള്ളില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വസ്ത്രങ്ങള്‍ തിരികെ കൊടുക്കത്തക്ക വിധം കമ്പ്യൂട്ടര്‍ നിയന്ത്രിതമായ ഹൈടെക് സംവിധാനങ്ങളും “വൈറ്റ്സ്വാന്‍” ന്‍റെ സവിശേഷതകളാണ്. ലോൻഡ്രി, ഡ്രൈ ക്ലീനിംഗ്, സ്പോട്ട് അയണിംഗ്, സ്റ്റീം പ്രസ്സിംഗ്  തുടങ്ങിയ എല്ലാ സര്‍വീസുകളും തങ്ങളുടെ ഇന്‍ഫോപാര്‍ക്ക് ഔട്ട്‌ലെറ്റില്‍ ലഭ്യമാണെന്ന് വൈറ്റ്സ്വാന്‍ മാനേജ്മെന്‍റ് അറിയിച്ചു. ലോൻഡ്രി, ഡ്രൈ ക്ലീനിംഗ് ആവശ്യങ്ങള്‍ക്ക് വൈറ്റ്‌ സ്വാനെ ബന്ധപ്പെടേണ്ട […]

ഓഹരി വിപണിക്ക് ഇന്ന് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിക്ക് ഇന്ന് നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്സ് 104.27 പോയിന്റ് നേട്ടത്തില്‍ 31,819.91ലും നിഫ്റ്റി 31.75 പോയിന്റ് നേട്ടത്തില്‍ 9,802.80ലുമെത്തി. വീഡിയോകോണ്‍, എന്‍ ഐ ഐ ടി ടെക്, ബജാജ് ഇലക്‌ട്രിക്കല്‍സ്, പ്രസ്റ്റീജ് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും, റെലിഗേര്‍, ഐഡിയ, യൂണിടെക് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ജി.എസ്.ടി, ഇന്ന് അര്‍ധരാത്രി മുതല്‍

ഡല്‍ഹി: ദേശീയതലത്തില്‍ ഒറ്റ നികുതിയെന്ന ആശയവുമായി  നടപ്പാക്കുന്ന ചരക്കു സേവന നികുതി (ജി.എസ്.ടി) വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കിവരുന്ന പരോക്ഷ നികുതികള്‍ എടുത്തുകളഞ്ഞുകൊണ്ടാണ് പുതിയ നികുതിവ്യവസ്ഥയിലേക്ക് രാജ്യം മാറുന്നത്. പാര്‍ലമന്റെിന്റെ സെന്‍ട്രല്‍ ഹാളില്‍ അര്‍ധരാത്രി നടക്കുന്ന പ്രത്യേക യോഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നികുതി ഘടനയിലെ  മാറ്റം വിളംബരം ചെയ്യും. പാര്‍ട്ടി നേതാക്കളെയും മുഖ്യമന്ത്രിമാരെയും ലോക്സഭ, രാജ്യസഭ എം.പിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റ മുതല്‍ […]