ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി

ന്യൂ​ഡ​ൽ​ഹി: 2016-17 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ പ​രി​ധി നീ​ട്ടി. ഓ​ഗ​സ്റ്റ് അ​ഞ്ച് വ​രെ​യാ​ണ് സ​മ​യ പ​രി​ധി നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം ഇ​ന്നാ​യി​രു​ന്നു.

ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാനുള്ള അ​വ​സാ​ന ദിവസം നി​ര​വ​ധി പേ​ർ സൈ​റ്റി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി​യ​തോ​ടെ വെ​ബ്സൈ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടു. ഇ​തോ​ടെ അ​നേ​ക​ർ​ക്ക് ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തും സ​മ​യ​പ​രി​ധി ദീ​ർ​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യി. റി​ട്ടേ​ൺ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് ആ​ധാ​ർ ന​മ്പ​രും പാ​ൻ ന​മ്പ​രു​മാ​യി ലി​ങ്ക് ചെ​യ്യ​ണം.

prp

Leave a Reply

*