ന്യൂഡൽഹി: 2016-17 സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടി. ഓഗസ്റ്റ് അഞ്ച് വരെയാണ് സമയ പരിധി നീട്ടിയിരിക്കുന്നത്. ആദായനികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നായിരുന്നു. ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന ദിവസം നിരവധി പേർ സൈറ്റിലേക്ക് തള്ളിക്കയറിയതോടെ വെബ്സൈറ്റിന്റെ പ്രവർത്തനം തടസപ്പെട്ടു. ഇതോടെ അനേകർക്ക് ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ സാധിച്ചില്ല. ഇതും സമയപരിധി ദീർപ്പിക്കാൻ കാരണമായി. റിട്ടേൺ ഫയൽ ചെയ്യുന്നതിന് ആധാർ നമ്പരും പാൻ നമ്പരുമായി ലിങ്ക് ചെയ്യണം.

