ബിജെപി പുകയുന്നു; പാര്‍ട്ടിയില്‍ ചേരാന്‍ 1 കോടി രൂപ വാഗ്ദാനം ചെയ്തതായി നരേന്ദ്ര പട്ടേല്‍

അഹമ്മദാബാദ്: ബിജെപിയെ വെട്ടിലാക്കി പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേല്‍ രംഗത്ത്. ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് നരേന്ദ്ര പട്ടേല്‍ വെളിപ്പെടുത്തി. തനിക്ക് അഡ്വാന്‍സായി ലഭിച്ച പത്ത് ലക്ഷം രൂപയുടെ നോട്ടുകെട്ടുകളും  അദ്ദേഹം പ്രദര്‍ശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം നരേന്ദ്ര പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി രാത്രിയോടെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കുകയായിരുന്നു. ഒരു കോടി രൂപയാണ് ബിജെപിയിലേക്ക് ചേരാന്‍  വാഗ്ദാനം ചെയ്തിരുന്നതെന്നും ബാക്കി 90 ലക്ഷംരൂപ തിങ്കളാളഴ്ച നല്‍കാമെന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് തെരഞ്ഞെടുപ്പ് […]

താജ്​മഹല്‍ ഇന്ത്യന്‍ സംസ്​കാരത്തി​ന്‍റെ ഭാഗം: യോഗി ആദിത്യനാഥ്

ലക്നോ: താജ്​മഹല്‍ ഇന്ത്യന്‍ സംസ്​കാരത്തി​ന്‍റെയും ചരിത്രത്തി​​ന്‍റെയും ഭാഗമാണെന്ന്​ ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഇന്ത്യയില്‍ രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന ഒന്നാണ്​ താജ്​മഹല്‍. ആര്‍ക്കും അതിനെ അപമാനിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം    പറഞ്ഞു. നേരത്തെ താജ്​മഹല്‍ ഇന്ത്യന്‍ സംസ്​കാരത്തിന്​ കളങ്കമാണെന്ന്​ ഉത്തര്‍പ്രദേശ്​ എം.എല്‍.എ സംഗീത്​ സോം അഭിപ്രായപ്പെട്ടിരുന്നു. താജ്​മഹല്‍ നിന്നിരുന്ന സ്ഥലത്ത്​ ശിവക്ഷേത്രമായിരുന്നെന്ന വിവാദ പ്രസ്​താവന വിനയ്​ കത്യാറും നടത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി തന്നെ രംഗത്തു വന്നിരിക്കുന്നത്. ആത്മീയ വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ […]

ശ്രീശാന്തിന്​ മറ്റ്​ രാജ്യത്തിനുവേണ്ടി കളിക്കാനാവില്ലെന്ന് ബിസിസിഐ

ന്യൂഡല്‍ഹി:  മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ താരം ശ്രീശാന്തിന്​ മറ്റ്​ രാജ്യങ്ങള്‍ക്കായി കളിക്കാനാവില്ലെന്ന് ബിസിസിഐ.​ മാതൃരാജ്യം വിലക്കിയ താരത്തിന്​  ഒരു ടീമിനുവേണ്ടിയും ഒരു അസോസിയേഷനു വേണ്ടിയും കളിക്കാനാവില്ലെന്നും ​ഐ.സി.സി ചട്ടങ്ങളില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബി.സി.സി.ഐ. ആക്​ടിങ്​ പ്രസിഡന്‍റ്​ സി.കെ. ഖന്ന വ്യക്തമാക്കി. ആജീവനാന്തവിലക്ക് തുടരുമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് മറ്റുരാജ്യങ്ങള്‍ക്കായി കളിക്കുമെന്ന് ശ്രീശാന്ത് സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖന്നയുടെ പ്രസ്താവന. 2013ല്‍ നടന്ന ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളി വിവാദം അന്വേഷിച്ച അച്ചടക്ക സമിതിയാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. […]

പുകമഞ്ഞില്‍ മുങ്ങി ഡല്‍ഹി;പടക്കനിരോധനം ഏര്‍പ്പെടുത്തിയത് വെറുതെയോ?

ന്യൂഡല്‍ഹി: വായു മലിനീകരണം കുറഞ്ഞ ദീപാവലി ആഘോഷമായിരുന്നു ഇത്തവണത്തേതെങ്കിലും പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ഡല്‍ഹിയിലെ വായുമലിനീകരണത്തിന്‍റെ  തോത് അപകടകരമാം വിധം ഉയര്‍ന്നു. കനത്ത പുകമഞ്ഞിനെ തുടര്‍ന്ന്​ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാനങ്ങള്‍ വൈകിയാണ്​ സര്‍വീസ്​ നടത്തുന്നത്​. മലിനീകരണ തോത്​ ഉയര്‍ന്നതിനാല്‍ ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക്​ മാത്രമേ പുറത്തിറങ്ങാവൂവെന്ന്​ അധികൃതര്‍ ആവശ്യപ്പെട്ടു. പടക്കങ്ങള്‍ നിരോധിച്ച് സുപ്രീം കോടതി വിധി​ വന്ന പശ്ചാത്തലത്തിലായിരുന്നു ഡല്‍ഹിയില്‍ ഇത്തവണത്തെ ദീപാവലി ആഘോഷമെങ്കിലും പലയിടത്തും പടക്കങ്ങളും മറ്റും ഉപയോഗിച്ചിരുന്നു. ഡൽഹിക്കു സമീപനഗരങ്ങളായ ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിൽ പടക്കങ്ങൾ മുന്‍വര്‍ഷങ്ങളെപ്പോലെതന്നെ […]

2022 ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് മോദി

കേദാര്‍നാഥ്:2022 ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് പ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവന്‍റെ അനുഗ്രഹം കൊണ്ടാണ് തനിക്ക് 125 കോടി വരുന്ന ഇന്ത്യക്കാരെ സേവിക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ  കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ച ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.കേദാര്‍നാഥിനെ പുനര്‍നിര്‍മിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിന് കേന്ദ്രം എല്ലാ സഹായവും നല്‍കുമെന്നും കൂടാതെ  കേദാര്‍പുരി ടൗണ്‍ഷിപ്പ് വികസനത്തിനും  പൂജാരിമാര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ ഉള്‍പ്പടെ വിവിധ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം  അറിയിച്ചു. ഉത്തരാഖണ്ഡില്‍ ജൈവ […]

ബസ് സ്റ്റാന്‍റിലെ കെട്ടിടം തകര്‍ന്നുവീണ് 8 പേര്‍ മരിച്ചു

നാഗപട്ടണം:  നാഗപട്ടണത്ത് പൊരയാറില്‍ ബസ് സ്റ്റാന്‍റിലെ കെട്ടിടം തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു.  മൂന്ന് പേരുടെ നില ഗുരുതരം. ഡിപ്പോയില്‍  ഉറങ്ങുകയായിരുന്ന  ഏഴ് ഡ്രൈവര്‍മാരും  കണ്ടക്ടറുമാണ് മരിച്ചത്. ഇന്ന്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ്  അപകടം നടന്നത്. കെട്ടിടത്തിന്‍റെ  കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. തമിഴ്നാട് ഗതാഗത മന്ത്രി എം.ആര്‍ വിജയഭാസ്കര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. രണ്ട് മാസത്തിനിടെ  രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ സെപ്തംബര്‍ ഏഴിന് കോയമ്പത്തൂര്‍ ബസ് ടെര്‍മിനലിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിക്കുകയും പതിനഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  

കാര്‍ നിയന്ത്രണം വിട്ട്  മരത്തിലിടിച്ച്‌ 7 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട്  മരത്തിലിടിച്ച്‌ നാല് മലയാളികളടക്കം ഏഴു പേര്‍ മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി  കോട്ടാങ്ങല്‍ വട്ടപ്പാറ പുളിച്ചുമാക്കല്‍ ഏലിയാമ്മയുടെ മക്കളായ പ്രകാശ്, പ്രദീപ്, പ്രകാശിന്‍െറ ഭാര്യ പ്രിയ, പന്തളം മങ്ങാരം ഇടത്തറയില്‍ തങ്കച്ചന്‍റെ മകന്‍ ജോഷി, തമിഴ്നാട് സ്വദേശികളായ മിഥുന്‍, ശരവണന്‍ , ഡ്രൈവര്‍ ശിവ എന്നിവരാണു മരിച്ചത്. തമിഴ്നാട്ടിലെ കടലൂരിനു സമീപം തിരുച്ചിറപ്പള്ളി ദേശീയപാതയില്‍ രാമനാഥത്താണ്   അപകടമുണ്ടായത്. ഏലിയാമ്മയുടെ സഹോദരിയുടെ മകന്‍റെ ഇന്നു നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് വരികയായിരുന്നു കുടുംബം. പുലര്‍ച്ചെ രണ്ടു മണിയോടെ  ഇവരുടെ കാര്‍ […]

പ്രധാനമന്ത്രിയുടെ ഓഫിസില്‍ തീപിടുത്തം

ന്യൂഡല്‍ഹി:   പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ തീപിടിത്തം. ആളപായമില്ല. പാര്‍ലമെന്‍റിലെ സൗത്ത് ബ്ലോക്കില്‍ രണ്ടാം നിലയിലുള്ള 242-ാം നമ്പര്‍   മുറിയിലാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ തീ പടര്‍ന്നത്.പത്ത്  അഗ്നിശമന യൂണിറ്റുകള്‍ ചേര്‍ന്ന് ഇരുപത്  മിനിറ്റിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. പ്രധാനമന്ത്രിയുടെ ഓഫിസ് കൂടാതെ പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ  ഓഫിസ്, വിദേശകാര്യ സെക്രട്ടറിയുടെ ഓഫിസ് എന്നിവയാണ് ഈ നിലയില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷവും സൗത്ത് ബ്ലോക്കിലെ  പ്രധാനമന്ത്രിയുടെ ഓഫിസില്‍ തീപിടിത്തമുണ്ടായിരുന്നു.  

രാഹുല്‍ ഗാന്ധിയുടെ അബദ്ധം; സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അഹമ്മദാബാദ്:  ചെറിയൊരു അബദ്ധം പോലും സംഭാവിക്കാത്തതായി ആരും തന്നെ ഉണ്ടാവില്ല. ഈ പ്രാവശ്യം  അമളി പറ്റിയത്  കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാണ്. ഗുജറാത്തി ഭാഷ വായിക്കാനറിയാതെ സ്ത്രീകളുടെ ശൗചാലയത്തില്‍ കേറിയാണ് രാഹുല്‍ ഇത്തവണ സഹപ്രവര്‍ത്തകരെ ചിരിപ്പിച്ചത്. ചെറിയൊരു അബദ്ധം പറ്റിയതാണെങ്കിലും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന നവസര്‍ജന്‍ യാത്രയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി    പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത്ഷായെയും തന്‍റെ  നര്‍മം നിറഞ്ഞ വാക്കുകളിലൂടെ വിമര്‍ശിച്ച്‌ കൈയടി നേടി മടങ്ങുകയായിരുന്നു. പെട്ടെന്നാണ് അദ്ദേഹം വഴിയില്‍ […]

ആരുഷി വധം: രക്ഷിതാക്കളുടെ അപ്പീലില്‍ ഹൈകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ആരുഷി കൊലപാതകക്കേസില്‍ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ മാതാപിതാക്കളായ രാജേഷ് തല്‍വറും നുപുര്‍ തല്‍വാറും നല്‍കിയ അപ്പീലില്‍ അലഹബാദ് ഹൈക്കോടതി വിധി ഇന്ന്. ജഡ്ജിമാരായ ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുന്നത് നോയിഡയില്‍ 2008 മേയിലാണ്  ആരുഷിയെ കിടിപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തി​​​ന്‍റെ  ആദ്യഘട്ടത്തില്‍ വീട്ടുജോലിക്കാരന്‍ ഹേമരാജിനൊണ് സംശയിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ഹേംരാജി​​​ന്‍റെ  മൃതദേഹം ടെറസില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് അന്വേഷണം മാതാപിതാക്കളിലേക്ക് തിരിയുന്നത്. […]