അഹമ്മദാബാദ്: ചെറിയൊരു അബദ്ധം പോലും സംഭാവിക്കാത്തതായി ആരും തന്നെ ഉണ്ടാവില്ല. ഈ പ്രാവശ്യം അമളി പറ്റിയത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാണ്. ഗുജറാത്തി ഭാഷ വായിക്കാനറിയാതെ സ്ത്രീകളുടെ ശൗചാലയത്തില്‍ കേറിയാണ് രാഹുല്‍ ഇത്തവണ സഹപ്രവര്‍ത്തകരെ ചിരിപ്പിച്ചത്. ചെറിയൊരു അബദ്ധം പറ്റിയതാണെങ്കിലും സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന നവസര്‍ജന്‍ യാത്രയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത്ഷായെയും തന്‍റെ നര്‍മം നിറഞ്ഞ വാക്കുകളിലൂടെ വിമര്‍ശിച്ച് കൈയടി നേടി മടങ്ങുകയായിരുന്നു. പെട്ടെന്നാണ് അദ്ദേഹം വഴിയില്‍ കണ്ട ശൗചാലയത്തിന് അരികിലേക്ക് നീങ്ങിയത്.
സ്ത്രീകളുടെ ശൗചാലയം എന്ന് അവിടെ ഗുജറാത്തിയില്‍ എഴുതിവെച്ചിരുന്നുവെങ്കിലും ഇത് വായിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയാത്തതാണ് ശൗചാലയം മാറിക്കയറിപ്പോവാന്‍ കാരണമെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു.

