വിയറ്റ്നാമില്‍ വെള്ളപ്പൊക്കം. 37 പേര്‍ മരിച്ചു

ഹാനോയ് :  വിയറ്റ്നാമില്‍ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും 37 പേര്‍ മരിച്ചു . 40 പേരെ കാണാതായി. വിയറ്റ്നാം ഡിസാസ്റ്റര്‍ മാനേജ്മെന്‍റെ് അതോറിറ്റിയാണ്  ഇക്കാര്യം അറിയിച്ചത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം സംഭവിച്ചത്.  നിരവധി വീടുകള്‍ തകരുകയും, കൃഷിയിടങ്ങള്‍ നശിക്കുകയും ചെയ്തു. വരും ദിവസങ്ങളില്‍ ശക്തമായ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഓരോ വര്‍ഷവും നൂറുകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന വെള്ളപ്പൊക്കവും കൊടുങ്കാറ്റുകളും വിയറ്റ്നാമിലുണ്ടാകാറുണ്ട്.

prp

Leave a Reply

*