ആലുവയില്‍ ലോറിയിടിച്ച് 3 ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

കൊ​ച്ചി:   ആ​ലു​വ​യി​ല്‍ മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ലോ​റി​യി​ടി​ച്ച്‌ മ​രി​ച്ചു.  വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യായിരുന്നു  സം​ഭ​വം. മെ​ട്രോ നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

മരിച്ച തൊഴിലാളികള്‍   ഉത്തര്‍പ്രദേശ് സ്വദേശികളാണ്.  മെട്രോ നിര്‍മാണത്തിന്‍റെ ഭാഗമായി റോഡില്‍ ഒരു വശത്ത് നിന്നുള്ള ഗതാഗതം ഒഴിവാക്കിയിരുന്നു. രാത്രി  ഗതാഗതം നിയന്ത്രിച്ചിരുന്ന  ഇവരുടെ ശരീരത്തിലേക്ക് പെട്ടന്ന്‍ ലോറി ഇടിച്ചുകയറുകയായിരുന്നു.  സംഭവത്തിനു ശേഷം  ലോറി നിര്‍ത്താതെ പോയി. രണ്ട് പേര്‍ സംഭവസ്ഥലത്തും  ഒരാള്‍ ഇന്ന് രാവിലെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലും  വെച്ചാണ് മരിച്ചത്.

ടാങ്കര്‍ ലോറിയാണ് ഇടിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.  ലോറി കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി.

 

prp

Related posts

Leave a Reply

*