ഉപവാസ വേദിയില്‍ ചാണകവെള്ളം തളിച്ച മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ  ഉപവാസ വേദിയില്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍  മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ  പോലീസ് കേസെടുത്തു. ദളിത് പീഡന വകുപ്പു പ്രകാരമാണ് കേസെടുത്തത്.

ദളിത് കോണ്‍ഗ്രസ് നേതാക്കളായ പാത്തല രാഘവന്‍, പെരുങ്കുളം സജിത്ത് എന്നിവരും കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റിയും റൂറല്‍ എസ്.പി.ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞദിവസമാണ്  കൊട്ടാരക്കരയിലെ  എം.പി.യുടെ ഉപവാസവേദിയില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചത്. റെയില്‍വെയുടെ അവഗണനയ്ക്കെതിരെയുള്ള  എംപിയുടെ ഉപവാസ സമരം രാഷ്ട്രീയ തട്ടിപ്പാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

 

prp

Leave a Reply

*