താ​ലി​ബാ​ന്‍ ഭീ​ക​ര​രു​ടെ തടവിലായിരുന്ന കുടുംബത്തെ മോചിപ്പിച്ചു

ഇ​സ്ലാ​മാ​ബാ​ദ്: അ​ഞ്ചു​വ​ര്‍​ഷ​മാ​യി താ​ലി​ബാ​ന്‍ ഭീ​ക​ര​രു​ടെ ത​ട​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ദമ്പതികളെ  മോ​ചി​പ്പി​ച്ചു. യു​എ​സ് പൗ​ര​യാ​യ കെ​യ്റ്റ്ലാ​ന്‍ കോ​ള്‍​മാ​നും കാനഡക്കാരനായ  ഭ​ര്‍​ത്താ​വ് ജോ​ഷ്വ ബോ​യ്ലും മൂ​ന്നു കുട്ടികളുമാ​ണു പാക്കിസ്ഥാന്‍  സൈന്യത്തിന്‍റെ നാടകീയമായ നീക്കത്തിലൂടെ​  മോചിതരായത്.

2012ല്‍ ​അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യാ​ണ് കെ​യ്റ്റ്ലാ​നെ​യും ജോ​ഷ്വ​യെ​യും  താലിബാന്‍ അനുകൂല ഭീകര സംഘടനയായ ഹഖാനി നെറ്റ് വര്‍ക്ക് തട്ടിക്കൊണ്ട് പോയത്. പി​ടി​യി​ലാ​യ സ​മ​യ​ത്തു ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന കെ​യ്റ്റ്ലാ​ന്‍ പി​ന്നീ​ടു ത​ട​വ​റ​യി​ലാണ് രണ്ടു  കുട്ടികള്‍ക്കു കൂ​ടി ജന്‍മം ​ന​ല്‍​കിയത്.

ഇ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഭീ​ക​ര​സം​ഘ​ട​ന​യെ​ക്കു​റി​ച്ച്‌ വി​വ​ര​ങ്ങ​ള്‍ ഇ​ല്ലെ​ന്നാ​യി​രു​ന്നു പാ​കി​സ്ഥാ​ന്‍ ഇ​തേ​വ​രെ സ്വീ​ക​രി​ച്ചി​രു​ന്ന നി​ല​പാ​ട്.    ഇ​വ​രെ മോ​ചി​പ്പി​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നു കു​റ്റ​പ്പെ​ടു​ത്തി അ​ടു​ത്തി​ടെ യു​എ​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.  ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ദമ്പതികളെ  മോ​ചി​പ്പി​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ സൈ​ന്യം ന​ട​ത്തി​യ ശ്ര​മം ഫ​ലം​ക​ണ്ട​ത്.

prp

Leave a Reply

*