ആരുഷി വധം: രക്ഷിതാക്കളുടെ അപ്പീലില്‍ ഹൈകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ആരുഷി കൊലപാതകക്കേസില്‍ സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ മാതാപിതാക്കളായ രാജേഷ് തല്‍വറും നുപുര്‍ തല്‍വാറും നല്‍കിയ അപ്പീലില്‍ അലഹബാദ് ഹൈക്കോടതി വിധി ഇന്ന്. ജഡ്ജിമാരായ ബി.കെ. നാരായണ, എ.കെ. മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുന്നത്

നോയിഡയില്‍ 2008 മേയിലാണ്  ആരുഷിയെ കിടിപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തി​​​ന്‍റെ  ആദ്യഘട്ടത്തില്‍ വീട്ടുജോലിക്കാരന്‍ ഹേമരാജിനൊണ് സംശയിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ഹേംരാജി​​​ന്‍റെ  മൃതദേഹം ടെറസില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് അന്വേഷണം മാതാപിതാക്കളിലേക്ക് തിരിയുന്നത്.

കേസില്‍ ഉത്തര്‍പ്രദേശ് പോലീസിന്‍റെ അന്വേഷണത്തിനെതിരേ വ്യാപകമായ പരാതിയുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം യു.പി. സര്‍ക്കാര്‍ സി.ബി.ഐ.ക്ക് വിടുകയായിരുന്നു. തുടര്‍ന്ന് 2013-ലാണ്    ഗാസിയാബാദ് പ്രത്യേകകോടതി ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷവിധിച്ചത്.

 

prp

Leave a Reply

*