സോളാര്‍ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കും

തിരുവനന്തപുരം: സോളാര്‍ കേസില്‍  മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ക്രി​മി​ന​ല്‍ കു​റ്റ​ത്തി​ല്‍​നി​ന്ന് ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചതി​ന്​  അ​ന്വേ​ഷ​ണ​സം​ഘത്ത​ല​വ​നാ​യി​രു​ന്ന ഡി.​ജി.​പി എ. ​ഹേ​മ​ച​ന്ദ്ര​ന്‍, എ.ഡി.ജി.പി. പത്മകുമാര്‍, ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍ എന്നിവരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തേക്കും.

ഇവര്‍ക്കെതിരെ കഴിഞ്ഞദിവസം തന്നെ നടപടി സ്വീകരിച്ചിരുന്നു. സോളാര്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ ഇന്ന് നിയമിക്കും. വൈകാതെ  മാനഭംഗത്തിനും തെളിവ് നശിപ്പിച്ചതിനും  ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാനാണ് സാധ്യത.

നിലവിലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം മാത്രമേ ചോദ്യം ചെയ്യലും അറസ്റ്റും പോലുള്ള കടുത്ത നടപടികളിലേക്ക് കടക്കൂ.

prp

Related posts

Leave a Reply

*