പ്രമേഹമുണ്ടോ? ലക്ഷണങ്ങള്‍ നോക്കി തിരിച്ചറിയാം

നമുക്ക്  വളരെയധികം സുപരിചിതമായ ഒരു രോഗാവസ്ഥയാണ് പ്രമേഹം. പ്രായമായവരെ മാത്രമേ പ്രമേഹം പിടികൂടുകയുള്ളൂ എന്നൊരു തെറ്റായ ധാരണ പലരിലും ഉണ്ട്. പ്രമേഹം ഏതെങ്കിലും രീതിയില്‍ നമ്മളെ ബാധിച്ചിട്ടുണ്ടെങ്കില്‍ അത്  തുടക്കത്തിലേ തന്നെ  കണ്ടെത്തണം. ഇത്തരം സമയങ്ങളില്‍ ചില  ലക്ഷണങ്ങള്‍ ശരീരം കാണിക്കാറുണ്ട്. അവ  എന്തൊക്കെയാണ്  എന്ന് നോക്കാം.

സാധാരണ ഒരാള്‍ മൂത്രമൊഴിക്കുന്നത് ദിവസവും നാല് മുതല്‍ ഏഴ് തവണ വരെയാണ്. എന്നാല്‍ പ്രമേഹം ഉള്ള ഒരാള്‍ ഇതില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കുന്നു. ശരീരത്തില്‍ അധികമുള്ള ഷുഗര്‍  പുറന്തള്ളാന്‍ കിഡ്‌നി കണ്ടുപിടിക്കുന്ന മാര്‍ഗ്ഗമാണ് ഇത് . അതുകൊണ്ട് തന്നെ ഇത്തരം ഒരു ലക്ഷണം കണ്ടാല്‍ ഷുഗര്‍ ടെസ്റ്റ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അലര്‍ജികളിലൂടെ നമുക്ക് ചൊറിച്ചില്‍ ഉണ്ടാവാം. എന്നാല്‍ പ്രമേഹമുള്ളയാളില്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും വരണ്ട വായയും ആയിരിക്കും.ശരീരത്തിലെ ജലം മുഴുവന്‍ മൂത്രമായി പുറത്ത് പോവുമ്പോള്‍  ശരീരം വരണ്ടതാവുന്നതാണ്  ഇതിന്‍റെ  കാരണം

ഏത് സമയത്തും ക്ഷീണം അനുഭവപ്പെടുന്നതും വിശപ്പ് വര്‍ദ്ധിക്കുന്നതും എല്ലാം പലപ്പോഴും പ്രമേഹം നിങ്ങളുടെ ഉള്ളില്‍ പിടിമുറുക്കുന്നു എന്നതിന്‍റെ  സൂചനയാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം ലഭിക്കാതിരിക്കുന്നതാണ് ഇതിന്‍റെ  പ്രധാന കാരണം.

കൈകാലുകളിലും മുട്ടിലും തരിപ്പും വേദനയും അനുഭവപ്പെടുകയാണെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഏകദേശം എഴുപതു  ശതമാനത്തോളം പ്രമേഹവും ഞരമ്പുകളെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

മുറിവുണങ്ങാനുള്ള കാലതാമസവും മുറിവ് പഴുക്കുന്നതും എല്ലാം പ്രമേഹമുണ്ടെന്നതിന്‍റെ  സൂചനയാണ്. രക്തം കട്ടിയാവുന്നതോടെ രക്തത്തിന്‍റെ  ഒഴുക്കില്‍ കാര്യമായ തടസ്സം നേരിടുന്നു. ഇതാണ് മുറിവുണങ്ങാന്‍ താമസിക്കുന്നതിന്‍റെ  പ്രധാന കാരണം.

തൂക്കക്കുറവാണ് മറ്റൊന്ന്. ഭക്ഷണ നിയന്ത്രണമോ വ്യായാമമോ ചെയ്യാതെ തന്നെ തൂക്കക്കുറവ് അനുഭവപ്പെടുന്നെങ്കില്‍ അത് ശ്രദ്ധിക്കേണ്ടതുണ്ട്.

prp

Leave a Reply

*