സുവര്‍ണ്ണ പുരുഷനില്‍ കേന്ദ്ര കഥാപാത്രമായി ഇന്നസെന്‍റ്

മലയാളികളുടെ പ്രിയ താരം ഇന്നസെന്‍റ്  വീണ്ടും നായകവേഷത്തില്‍ എത്തുന്നു. നവാഗതനായ സുനില്‍ പുവെയ് ലി സംവിധാനം ചെയ്യുന്ന ‘സുവര്‍ണ പുരുഷന്‍’ എന്ന ചിത്രത്തിലാണ് ഇന്നസെന്‍റ് പ്രധാന വേഷം കൈകാര്യം ചെയ്യാന്‍ പോകുന്നത്.

ഇരിങ്ങാലക്കുടയിലെ മോഹന്‍ലാല്‍ ആരാധകരെ കുറിച്ച് ഒരുക്കുന്ന ചിത്രത്തില്‍  മോഹന്‍ലാല്‍ ഫാനായ റപ്പായി എന്ന തീയേറ്റര്‍ ഓപ്പറേറ്ററെയാണ് ഇന്നസെന്‍റ്  അവതരിപ്പിക്കുക.  ലെനയും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

ജെഎല്‍ ഫിലിംസിന്‍റെ  ബാനറില്‍ ജീസ് ലാസറും ലിറ്റി ജോര്‍ജുമാണ് സിനിമ നിര്‍മ്മിക്കുന്നത്.  കഥയും  തിരക്കഥയും സംവിധായകന്‍റെത് തന്നെയാണ്.  ചിത്രത്തിന്‍റെ  ഷൂട്ടിംഗ് ഇരിങ്ങാലക്കുടയില്‍ പുരോഗമിക്കുകയാണ്.

 

 

prp

Leave a Reply

*