ശ്രീശാന്തിന്​ മറ്റ്​ രാജ്യത്തിനുവേണ്ടി കളിക്കാനാവില്ലെന്ന് ബിസിസിഐ

ന്യൂഡല്‍ഹി:  മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ താരം ശ്രീശാന്തിന്​ മറ്റ്​ രാജ്യങ്ങള്‍ക്കായി കളിക്കാനാവില്ലെന്ന് ബിസിസിഐ.​ മാതൃരാജ്യം വിലക്കിയ താരത്തിന്​  ഒരു ടീമിനുവേണ്ടിയും ഒരു അസോസിയേഷനു വേണ്ടിയും കളിക്കാനാവില്ലെന്നും ​ഐ.സി.സി ചട്ടങ്ങളില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബി.സി.സി.ഐ. ആക്​ടിങ്​ പ്രസിഡന്‍റ്​ സി.കെ. ഖന്ന വ്യക്തമാക്കി.

ആജീവനാന്തവിലക്ക് തുടരുമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് മറ്റുരാജ്യങ്ങള്‍ക്കായി കളിക്കുമെന്ന് ശ്രീശാന്ത് സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖന്നയുടെ പ്രസ്താവന.

2013ല്‍ നടന്ന ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളി വിവാദം അന്വേഷിച്ച അച്ചടക്ക സമിതിയാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. അത് ചോദ്യം ചെയ്ത് അദ്ദേഹം  നല്‍കിയ ഹര്‍ജിയില്‍  ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്ക് റദ്ദാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ബിസിസിഐ നല്‍കിയ അപ്പീല്‍ പരിഗണിച്ച്‌ ഈ    ഉത്തരവ് ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കുകയായിരുന്നു.

 

 

 

 

prp

Related posts

Leave a Reply

*