ശ്രീശാന്തിന് മറുപടി ഗുജറാത്തില്‍ നിന്ന്…

കേരളത്തിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വികസന നിലവാരം ഇല്ല എന്ന എസ്. ശ്രീശാന്തിന്‍റെ വിവാദമായ ആരോപണത്തിന് ചുട്ട മറുപടിയുമായി ഗുജറാത്ത് സ്വദേശി. തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍  പ്രതീക് സിൻഹയെന്ന അഹമ്മദാബാദ് സ്വദേശിയാണ്  കണക്കുകള്‍ അക്കമിട്ട് നിരത്തി ശ്രീശാന്തിന്‍റെ ആരോപണത്തെ തകര്‍ത്തത്.

Sreesanth
തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ശ്രീശാന്ത് കഴിഞ്ഞ ദിവസമാണ് പ്രചാരണത്തിന്‍റെ ഭാഗമായി ഇത്തരമൊരു പ്രസ്താവന ഇറക്കിയത്. ഇതിനു മറുപടിയായി ഫേസ്ബുക്കില്‍ പ്രതീക്ക് നിരത്തിയ കണക്കുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വളരെയധികം ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതീക് പറയുന്നതിങ്ങനെ: കേരളം ദേശീയ മാനുഷിക വികസന സൂചിക പ്രകാരം മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും മുന്നില്‍ ഒന്നാം സ്ഥാനത്താണുള്ളത്, ഗുജറാത്ത് പന്ത്രണ്ടാം സ്ഥാനത്തും. രാജ്യാന്തര തലത്തില്‍ നോക്കുമ്പോള്‍ വികസന നിലവാരത്തില്‍ കേരളം ബഹ്റിനൊപ്പം  45-ാം സ്ഥാനത്താണുള്ളത്. ഗുജറാത്താണെങ്കില്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ ചെറുരാജ്യമായ  ടിമോര്‍ ലെസ്റ്റെയ്ക്കും താഴെ  133-ാം സ്ഥാനത്തുമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ പ്രതീക് പറയുന്നത്.

രാജ്യശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ടെങ്കിലും തിരുവനന്തപുരത്ത് ആനുപാതികമായ വികസനമുണ്ടായിട്ടില്ല. ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാത്ത തീരദേശ മേഖലകള്‍ തിരുവനന്തപുരത്തുണ്ട്. വിദ്യാഭ്യാസ-ആരോഗ്യരംഗങ്ങളില്‍ കേരളം മുന്നിലെന്നവകാശപ്പെടുന്നു. എന്നാല്‍ ഈ രംഗത്ത് പിന്നാക്കാവസ്ഥയിലുള്ള ധാരാളം പ്രദേശങ്ങള്‍ കേരളത്തിലുണ്ടെന്നും ശ്രീശാന്ത്ആരോപിച്ചിരുന്നു.

പ്രതീക് സിന്‍ഹ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റ്
പ്രതീക് സിന്‍ഹ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റ്
prp

Related posts

Leave a Reply

*