ജെഎന്‍യു മാറി ഇനി തട്ടകം പട്ടാമ്പി…

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഎന്‍യുവിന്‍റെ അങ്കത്തട്ടില്‍ പയറ്റിയ പാടവവുമായി യുവനേതാവ്.  ജെഎന്‍യുവില്‍ വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന് ആവേശംപകര്‍ന്ന പ്രക്ഷോഭത്തില്‍ മുന്‍നിരയില്‍നിന്ന എഐഎസ്എഫ് ജെഎന്‍യു യൂണിറ്റ് വൈസ് പ്രസിഡന്‍റ് മുഹമ്മദ് മുഹ്സിന്‍ ആണ് പട്ടാമ്പില്‍ ജനവിധി തേടുവാന്‍ ഒരുങ്ങുന്നത്.

hqdefault

പട്ടാമ്പിക്കടുത്ത് കാരക്കാട് പുത്തന്‍പീടിയക്കല്‍ അബൂബക്കര്‍ ഹാജിയുടെയും ജമീലാ ബീഗത്തിന്‍റെയും ഏഴ് മക്കളില്‍ രണ്ടാമനായി ജനിച്ചു.  വാടാനാംകുറിശ്ശി സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ മുഹ്സിന് വീട്ടിലെ പ്രയാസങ്ങള്‍ കാരണം എട്ടാം ക്ളാസില്‍ പഠനം നിര്‍ത്തേണ്ടിവന്നു. എന്നാല്‍ അധ്യാപകരുടെയും കൂട്ടുകാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി പിന്നീട് എസ്എസ്എല്‍സി പ്രൈവറ്റായി എഴുതി ജയിച്ചു. വാടാനാംകുറിശ്ശി സ്കൂളില്‍ തന്നെ ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി മഞ്ചേരി എന്‍എസ്എസ് കോളേജില്‍ ബിഎസ്സിയും, കോയമ്പത്തൂര്‍ അമൃത യൂണിവേഴ്സിറ്റിയില്‍നിന്ന് എംഎസ്ഡബ്ള്യുവും നേടി. ശേഷം മദ്രാസ് സര്‍വകലാശാലയില്‍ എംഫിലും പൂര്‍ത്തിയാക്കി. 2012ല്‍ ജെഎന്‍യുവില്‍ പിഎച്ച്ഡി പഠനത്തിനായി ചേര്‍ന്നു.  സിപിഐ യുടെ പട്ടാമ്പി ടൌണ്‍ ബ്രാഞ്ചംഗമാണ്. പ്രമുഖ ഇസ്ലാംമത പണ്ഡിതനായ കെ ടി മാനു മുസലിയാരുടെ പേരമകനാണ്.

മുഹ്സിന്‍ മത്സരരംഗത്ത് വരാതിരിക്കാന്‍ പട്ടാമ്പിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് മുഹ്സിന്‍റെ കുടുംബാംഗങ്ങളില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. മുഹ്സിന്‍ മത്സരിച്ചാല്‍ തങ്ങള്‍ തോല്‍ക്കുമെന്ന ഭീതി യുഡിഎഫ് കേന്ദ്രങ്ങളിലുണ്ട്. എല്‍ഡിഎഫിന് വലിയ ആത്മവിശ്വാസവും ആവേശവും നല്‍കുന്നതാണ് മുഹ്സിന്റെ സ്ഥാനാര്‍ഥിത്വം. കനയ്യകുമാര്‍ അടക്കമുള്ളവര്‍ പട്ടാമ്പിയിലും കേരളത്തിലും എല്‍ഡിഎഫിന്‍റെ പ്രചാരണത്തിനെത്തുമെന്നാണ് പ്രതീക്ഷ.

prp

Related posts

Leave a Reply

*