ചരിത്രം രചിക്കാന്‍ ഗൌരിയമ്മ

ആലപ്പുഴ: ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഗൌരിയമ്മയുടെ സാന്നിധ്യം ഉണ്ടാകുകയില്ലെന്ന് ഏകദേശം തീരുമാനമായി. മത്സരിക്കുവാന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഗൌരിയമ്മ ചരിത്രം രചിക്കും. എങ്ങനെയെന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അവര്‍ ഉണ്ടായാല്‍ കേരളത്തില്‍ 1948 മുതല്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും പങ്കെടുത്തതിന്‍റെ ക്രെഡിറ്റ് ഗൌരിയമ്മയ്ക്ക് സ്വന്തമാകും.

10jul_vs

 

കേരളസംസ്ഥാനം രൂപവത്കരിക്കുന്നതിന് മുന്‍പേ തന്നെ തെരഞ്ഞെടുപ്പ് ഗോദയില്‍ ഗൌരിയമ്മയുണ്ട്. ഇത് ഗൌരിയമ്മയുടെ രാഷ്ട്രീയ ജീവിതത്തിലെ ഒരു പൊന്‍തൂവലാകും. ഇനി മത്സരരംഗത്തില്ലെങ്കിലും 1948 -നു ശേഷം ഗൌരിയമ്മ മത്സരിക്കാത്ത ആദ്യത്തെ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ചരിത്രം കുറിക്കപ്പെടും. 1948-ല്‍ തന്‍റെ 28-ാമത്തെ വയസ്സിലാണ് തിരു-കൊച്ചിയില്‍ നിന്ന് അഭിവക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി  തിരഞ്ഞെടുപ്പ് മാമാങ്കത്തില്‍ അംഗം കുറിക്കുവാന്‍ തുടങ്ങിയത്. തോല്‍വിയോടെയായിരുന്നു തുടക്കമെങ്കിലും പിന്നീടുള്ള തിരഞ്ഞെടുപ്പുകള്‍ ഗൌരിയമ്മയെ തുണച്ചു. സംസ്ഥാന രൂപവത്കരണത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജയിക്കുകയും കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമാകുവാനും അവര്‍ക്ക് കഴിഞ്ഞു. പിന്നീടങ്ങോട്ടുള്ള എല്ലാ തെരഞ്ഞെടുപ്പിലും ഗൌരിയമ്മയുടെ സാന്നിധ്യമുണ്ടായിരുന്നു, ഇതുവരെ 17 തിരഞ്ഞെടുപ്പുകള്‍. 1994ല്‍ സിപിഎം പുറത്താക്കും വരെ സിപിഎമ്മിന്‍റെയും, പിന്നീട് സ്വന്തം പാര്‍ട്ടിയായ ജെ.എസ്.എസ്സിന്‍റെയും സ്ഥാനാര്‍ഥിയായി അവര്‍. ഇതില്‍ ആകെ തോല്‍വിയറിഞ്ഞത് നാല് പ്രാവശ്യം മാത്രം.23TV_GOURI_AMMA_G1Q_816861e

ഇനി മത്സരരംഗത്തേയ്ക്കില്ലെന്ന് തീരുമാനമെടുത്ത് കൂടെ നില്‍ക്കുന്നവര്‍ക്കായി എല്‍.ഡി.എഫിനോട് നാല് സീറ്റുകള്‍ ചോദിച്ചു എങ്കിലും ഒന്ന് പോലും ലഭിച്ചില്ല. തൊണ്ണൂറ്റിയേഴാം വയസ്സിലും ഊര്‍ജ്ജസ്വലയായി ജ്വലിച്ചുനില്‍ക്കുന്ന ഗൌരിയമ്മയുടെ അടുത്ത നീക്കം അറിയുവാന്‍ കാത്തിരിക്കുകയാണ് കേരളം.

prp

Related posts

Leave a Reply

*