13 പുതുമുഖങ്ങളുമായി സിപിഐ സ്ഥാനാര്‍ഥി പട്ടിക

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ സ്ഥാനാര്‍ഥി പട്ടിക സിപിഐ പ്രസിദ്ധപ്പെടുത്തി. മഞ്ചേരി, ഏറനാട് എന്നീ മണ്ഡലങ്ങളിലൊഴികെയുള്ളവയില്‍  മത്സരിക്കുന്നവരുടെ സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. പട്ടാമ്പിയില്‍ ജെഎന്‍യു വിദ്യാര്‍ഥി മുഹമ്മദ്‌ മുഹ്സിന്‍, പറവൂരില്‍ മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ മകള്‍ ശാരദ മോഹന്‍, ഒല്ലൂരില്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ.കെ രാജന്‍ എന്നിവര്‍ ഉള്‍പ്പെടെ 13 പുതുമുഖങ്ങളാണ് ഇക്കുറി തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനായി മത്സരിക്കുക.CPI

കെ.ടി. ജോസ് (ഇരിക്കൂര്‍), നിയാസ് പുളിക്കലത്ത് (തിരൂരങ്ങാടി), കെ.പി സുരേഷ് രാജ് (മണ്ണാര്‍ക്കാട്), വി.ആര്‍. സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍), ഇ.ടി. ടൈസന്‍ (കയ്പമംഗലം), എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ), സി.കെ. ആശ (വൈക്കം), അഡ്വ. വി.ബി.ബിന്ദു (കാഞ്ഞിരപ്പിള്ളി), പി. പ്രസാദ് (ഹരിപ്പാട്), ആര്‍. രാമചന്ദ്രന്‍ (കരുനാഗപ്പള്ളി), എന്നിവരാണ് മറ്റ് പുതുമുഖങ്ങള്‍.

നിലവില്‍ സിപിഐ നിയമസഭാകക്ഷി നേതാവായ സി. ദിവാകരന്‍ കരുനാഗപ്പള്ളിയില്‍ നിന്നും നെടുമങ്ങാട് മണ്ഡലത്തിലേയ്ക്ക് മാറും. കയ്പ്പമംഗലത്ത് പ്രതിനിധാനം ചെയ്യുന്ന അഡ്വ. വി. എസ് സുനില്‍കുമാര്‍ തൃശ്ശൂരിലേയ്ക്കും മാറും. ചടയമംഗലത്ത് മുല്ലക്കര രത്നാകരന്‍, കാഞ്ഞങ്ങാട്ട് ഇ. ചന്ദ്രശേഖരന്‍, നാദാപുരത്ത് ഇ.കെ. വിജയന്‍, നാട്ടികയില്‍ ഗീതാ ഗോപി, പീരുമേട് ഇ. എസ് ബിജിമോള്‍, ചേര്‍ത്തലയില്‍ പി. തിലോത്തമന്‍, അടൂരില്‍ ചിറ്റയം ഗോപകുമാര്‍, പുനലൂരില്‍ അഡ്വ. കെ. രാജു, ചാത്തന്നൂരില്‍ ജി.എസ് ജയലാല്‍,   ചിറയന്‍കീഴില്‍ വി. ശശി എന്നിവര്‍ വീണ്ടും ജനവിധി തേടും.

prp

Related posts

Leave a Reply

*