പി സി ജോര്‍ജ്ജിന്‍റെ ശത്രു സ്വന്തം നാവ് തന്നെ: കോടിയേരി ബാലകൃഷ്ണന്‍

തൃശൂര്‍: പി സി ജോര്‍ജ്ജിന്‍റെ ശത്രു സ്വന്തം നാവ് തന്നെയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജയസാധ്യതയുള്ളവരെ മാത്രമാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികളായി പരിഗണിച്ചതെന്നും

അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PC
തൃശൂര്‍ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ച്ച് ബിഷപ്പുമായി നടത്തിയത് തികച്ചും സൗഹൃദ കൂടിക്കാഴ്ചയാണെന്നും കോടിയേരി പറഞ്ഞു.
പൂഞ്ഞാറില്‍ ഇടതു മുന്നണി പിന്തുണയ്ക്കാത്തതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് പി.സി.ജോര്‍ജ് സി.പി.എം നേതാക്കള്‍ക്കെതിരെ ഉന്നയിച്ചത്.
സിപിഐ എമ്മിന്‍റെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഘടക കക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷം രണ്ട് ദിവസത്തിനകം ഇടത് മുന്നണിയുടെ പൂര്‍ണ പട്ടിക പുറത്തു വിടും.
prp

Related posts

Leave a Reply

*