fbpx

കോണ്‍ഗ്രസ്സില്‍ തര്‍ക്കം രൂക്ഷം; സ്ഥാനാര്‍ഥിനിര്‍ണയം വഴിമുട്ടുന്നു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയം നീളുന്നു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ വെച്ച് നടന്ന എ.ഐ.സി.സി. സ്‌ക്രീനിങ് സമിതി യോഗത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം വഴിമുട്ടിയ അവസ്ഥയിലാണ്. യോഗം പൂര്‍ത്തിയാകും മുന്‍പ് തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള ഹൗസിലേക്കു മടങ്ങി.1648293524SUDHERAN

ഇരിക്കൂര്‍ മണ്ഡലത്തില്‍ മന്ത്രി കെ.സി. ജോസഫിനു പകരം സതീശന്‍ പാച്ചേനി, കോന്നി മണ്ഡലത്തില്‍ മന്ത്രി അടൂര്‍ പ്രകാശിനു പകരം പി. മോഹന്‍രാജ് (പത്തനംതിട്ട ഡി.സി.സി. അധ്യക്ഷന്‍), തൃപ്പൂണിത്തുറയില്‍ മന്ത്രി കെ.ബാബുവിനു പകരം എന്‍. വേണുഗോപാല്‍, തൃക്കാക്കരയില്‍ ബെന്നി ബഹനാനു പകരം പി.ടി. തോമസ് എന്നിവരെ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഈ അഭിപ്രായത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ശക്തമായി എതിര്‍ത്തുവെന്നാണ് സൂചനകള്‍. പാറശ്ശാല മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എ.യായ എ.ടി.ജോര്‍ജിനു പകരം മരിയാപുരം ശ്രീകുമാര്‍, നെയ്യാറ്റിന്‍കര സനല്‍ എന്നിവരുടെ പേരുകളും സുധീരന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
മറ്റു മാനദണ്ഡങ്ങള്‍ നോക്കാതെ വിജയസാധ്യത മാത്രം പരിഗണിച്ചേ സ്ഥാനാര്‍ഥിനിര്‍ണയം അനുവദിക്കൂ എന്ന നിലപാടാണ് എ, ഐ വിഭാഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. 29 സിറ്റിങ് എ.എല്‍.എ.മാരുള്‍പ്പെടെ അന്‍പതോളം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശധാരണയായി. മറ്റു മണ്ഡലങ്ങളുടെ കാര്യം ചര്‍ച്ചചെയ്യുവാന്‍ 31-ന് വീണ്ടും യോഗം ചേരും. ഈ യോഗത്തിലും തീരുമാനമായില്ലെങ്കില്‍ എ.ഐ.സി.സി. തിരഞ്ഞെടുപ്പുസമിതി ഇടപെടും.1801
കുറ്റമറ്റ രീതിയില്‍ 82 സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കാനുള്ള ശ്രമമാണു നടന്നതെന്നും യോഗത്തില്‍ തര്‍ക്കം ഉണ്ടായില്ല എന്നും സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രി യോഗം വിട്ട് നേരത്തേ പോയത് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാലാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
മന്ത്രി ആര്യാടന്‍ മുഹമ്മദ് മത്സരിക്കാന്‍ താല്‍പര്യക്കുറവ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ നിലമ്പൂരില്‍ അദ്ദേഹത്തിന്‍റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിന്‍റെ പേരുയര്‍ന്നുവന്നിരുന്നു. ഈ മണ്ഡലത്തിലേക്ക് വി.വി. പ്രകാശന്‍റെ പേര് സുധീരന്‍ നിര്‍ദേശിച്ചെന്നാണറിവ്. മത്സരിക്കാന്‍ താത്പര്യക്കുറവ് പ്രകടിപ്പിച്ചിട്ടുള്ള മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പ്രതിനിധീകരിക്കുന്ന വടക്കാഞ്ചേരി, തേറമ്പില്‍ രാമകൃഷ്ണന്‍റെ മണ്ഡലമായ തൃശ്ശൂര്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥിക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. കണ്ണൂരില്‍ കെ.സുധാകരന്‍റെയും കെ. സുരേന്ദ്രന്‍റെയും പേരുകള്‍ ചര്‍ച്ചയിലുണ്ട്. കെ. സുധാകരന്‍റെ പേര് ഉദുമ മണ്ഡലത്തിലേക്കും പരിഗണിക്കുന്നു.
സുധീരന്‍ മത്സരിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ അസമിലും ബംഗാളിലും പി.സി.സി. അധ്യക്ഷന്‍മാര്‍ മത്സരരംഗത്തില്ല. എന്നാല്‍, ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെന്ന് ഹൈക്കമാന്‍ഡ് കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധ്യക്ഷനായ യോഗത്തില്‍ സ്‌ക്രീനിങ് സമിതി അംഗങ്ങളായ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, ഉമ്മന്‍ചാണ്ടി, വി.എം.സുധീരന്‍, രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു.
prp

Related posts

Leave a Reply

*