എഎഫ്സി ഏഷ്യന്‍ കപ്പ്; ഇന്ത്യ യോഗ്യത നേടി

ബാംഗ്ലൂര്‍:  ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം എഎഫ്സി ഏഷ്യന്‍ കപ്പിന് ഇന്ത്യ യോഗ്യത നേടി. മക്കാവുവിനെ 4-1 ന് തകര്‍ത്താണ് യുഎഇയില്‍ വെച്ച്‌ നടക്കുന്ന എഎഫ്സി കപ്പിന് ഇന്ത്യ യോഗ്യത നേടിയത്. ഇന്ത്യക്ക് വേണ്ടി റൗളിന്‍ ബോര്‍ഗസ്, സുനില്‍ ചേത്രി, ജെജെ ലാല്‍ പെഖ്യുലെ എന്നിവര്‍ സ്കോര്‍ ചെയ്തു. നിക്കോളാസ് ടറോ മക്കാവുവിനായി ഗോള്‍ നേടി. ആദ്യപകുതിയില്‍ ഒരോ ഗോളുകളടിച്ച്‌ സമനില പാലിച്ചശേഷമായിരുന്നു 4-1 ന്‍റെ വിജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് വേഗത കൂടി. […]

വിധവയെ വിവാഹം ചെയ്താല്‍ 2 ലക്ഷം രൂപ !!!

മധ്യപ്രദേശ്:  വിധവകളെ വിവാഹം ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ മധ്യപ്രദേശ് സര്‍ക്കാര്‍. രണ്ട് ലക്ഷം രൂപയാണ്  വിധവകളെ വിവാഹം ചെയ്യുന്നവര്‍ക്ക് നല്‍കുന്നത്. പ്രതിവര്‍ഷം ആയിരം വിധവകളെയെങ്കിലും പുനര്‍ വിവാഹം കഴിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. മധ്യപ്രദേശ് സര്‍ക്കാരിന്‍റെ  സാമൂഹ്യക്ഷേമ വകുപ്പാണ് ഈ പദ്ധതിയുമായി രംഗത്ത് വരുന്നത്. നാല്‍പ്പത്തിയഞ്ചു വയസിനിടയില്‍ പ്രായമുള്ള വിധവകളെയായിരിക്കണം വിവാഹം ചെയ്യേണ്ടത്. ഇരുപതു  കോടി രൂപയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി മാറ്റിവെയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പദ്ധതി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന പേടിയും […]

കാശ്മീരില്‍ ഏറ്റുമുട്ടലില്‍ 2 സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ബുധനാഴ്ച പുര്‍ച്ചെ അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്. എട്ട് പേരടങ്ങുന്ന തീവ്രവാദി സംഘമാണ് ആക്രമണം നടത്തിയത്. ഹാജിന്‍ പ്രദേശത്ത് സംയുക്ത പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക സംഘത്തിന് നേര്‍ക്ക് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പരിശോധനയ്ക്കെത്തിയതായിരുന്നു പട്രോളിംഗ് സംഘം.  ഏറ്റുമുട്ടല്‍ തുടരുകയാണ്.  

വീട്ടമ്മയെ കൊലപ്പെടുത്തി ബലാല്‍സംഗത്തിനിരയാക്കി;2 യുവാക്കള്‍ അറസ്റ്റില്‍

ബറേലി: വീട്ടമ്മയെ ആക്രമിച്ച്‌ കൊന്ന ശേഷം മൃതദേഹം  ബലാത്സംഗത്തിന് ഇരയാക്കിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.  ബറേലിയിലെ ശരണ്യ ഗ്രാമത്തിലെ  റിങ്കു (20), സര്‍ജു (19) എന്നിവരാണ് പിടിയിലായത് . ഒക്ടോബര്‍ 2നാണ് മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവംനടന്നത്.  യുവതിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണു പീഡന വിവരവും കൊലപാതകവും അറിയുന്നത്.  നാലു മക്കളുടെ അമ്മയായ യുവതിക്കു നേരെയായിരുന്നു യുവാക്കളുടെ ആക്രമണം. മാനഭംഗശ്രമം തടുത്ത വീട്ടമ്മയെ രണ്ടു പ്രതികളും ചേര്‍ന്നു വടി കൊണ്ടടിച്ച്‌ അവശയാക്കി. അപ്പോള്‍ തന്നെ മരണം സംഭവിച്ച യുവതി ബോധം കെട്ടതാണെന്ന് […]

മോചനദ്രവ്യം നല്‍കിയല്ല ഉഴുന്നാലിലിനെ മോചിപ്പിച്ചത്:വി.​കെ.​സിം​ഗ്

ന്യൂ​ഡ​ല്‍​ഹി:  ഫാദര്‍ ടോം ഉ​ഴു​ന്നാ​ലി​നെ മോ​ചി​പ്പി​ക്കാ​ന്‍ മോ​ച​ന​ദ്ര​വ്യം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ.​സിം​ഗ്.  ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച ഇദ്ദേഹത്തെ മോചിപ്പിക്കാന്‍ പണം നല്‍കിയിരുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ വച്ച് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. യെമനില്‍ നിന്നും കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 6 നാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അന്ന് അവര്‍ നടത്തിയ ആക്രമണത്തില്‍  15  പേരോളം കൊല്ലപ്പെട്ടിരുന്നു. ഇടയ്ക്ക്   ഭീകരര്‍  ടോം ഉ​ഴു​ന്നാ​ലിലിന്‍റെ  വീഡിയോ പുറത്തു വിട്ടിരുന്നു. […]

ടാറ്റ ടെലി സര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു

മുംബൈ: ടാറ്റ സണ്‍സിന്‍റെ  സഹോദര സ്ഥാപനമായ ടാറ്റ ടെലി സര്‍വീസസ് പ്രവര്‍ത്തനം നിര്‍ത്തുന്നു. ഇതേതുടര്‍ന്ന് അയ്യായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. മൂന്നു മുതല്‍ ആറുമാസം വരെയുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കിയാണ് പിരിച്ചുവിടുന്നത്. മുതിര്‍ന്ന തൊഴിലാളികള്‍ക്ക് വിആര്‍എസും നല്‍കും. കുറച്ചുപേര്‍ക്ക് ടാറ്റ സണ്‍സിന്‍റെ  തന്നെ മറ്റ് കമ്പനികളില്‍ തൊഴില്‍ നല്‍കും.  മറ്റ് ജോലികള്‍ക്ക് പ്രാപ്തിയുള്ളവരെയാണ് വിവിധ കമ്പനികളിലായി നിയമിക്കുക. കടബാധ്യതയിലായ കമ്പനി ഉടനെതന്നെ പ്രവര്‍ത്തനം നിര്‍ത്തുമെന്നാണറിയുന്നത്. ഇപ്പോള്‍തന്നെ പിരിഞ്ഞുപോകുകയാണെങ്കില്‍ സാമ്പത്തിക  വര്‍ഷത്തെ അവശേഷിക്കുന്ന മാസങ്ങളിലെ    ശമ്പളം കൂടി നല്‍കുമെന്നും […]

ഡല്‍ഹി മെട്രോ നിരക്ക് വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: വര്‍ധിച്ച ഡല്‍ഹി മെട്രോ ചാര്‍ജ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. രണ്ട് കിലോമീറ്ററിലധികമുള്ള ദൂരത്തിനാണ് ചാര്‍ജ് വര്‍ധന. ഇതോടെ മെട്രോ യാത്ര ഉപേക്ഷിച്ച്‌ ബസിനെ ആശ്രയിക്കാന്‍ ഒരുങ്ങുകയാണ് സ്ഥിരം യാത്രക്കാര്‍. ആറ് മാസത്തിനിടെ രണ്ട് തവണയാണ്  മെട്രോ നിരക്ക് വര്‍ധിച്ചിരിക്കുന്നത്. നിരക്ക് വര്‍ദ്ധിപ്പിക്കരുതെന്ന  ഡല്‍ഹി സര്‍ക്കാരിന്‍റെ ആവശ്യം തള്ളിയാണ് കേന്ദ്രം ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്കില്‍ മെട്രോയില്‍ ഒരു തവണ യാത്ര ചെയ്യുന്ന തുക കൊണ്ട്  ബസില്‍ രണ്ട് തവണ യാത്ര ചെയ്യാമെന്നതിനാല്‍ ബസിനെ ആശ്രയിക്കാനാണ് യാത്രക്കാരുടെ […]

ഇന്ത്യ വ്യാപാരത്തിന് ഏറ്റവും അനുയോജ്യമായ രാജ്യം; ജെയ്റ്റ്ലി

വാഷിങ്ടണ്‍: ജി.എസ്.ടിയെ വലിയ പ്രശ്നമായി മാറിയെങ്കിലും  പുതിയ ഭരണക്രമത്തെ സംസ്ഥാന സര്‍ക്കാരുകള്‍ പെട്ടന്ന് തന്നെ  സ്വീകരിച്ചുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് കൊല്ലമായി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഭാഗമായി ഇന്ത്യ ഇന്ന് വ്യാപാരത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍  ഇന്ത്യാ ബിസിനസ് കൗണ്‍സില്‍  സംഘടിപ്പിച്ച ശില്‍പശാലയില്‍  പങ്കെടുത്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 95 ശതമാനം നിക്ഷേപങ്ങളും, നികുതി പിരിവുകളും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്.  ഇന്ത്യ ഇന്ന് വലിയ തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനും […]

ഗോദ്ര കേസ്;11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി

അഹമ്മദാബാദ്:ഗോധ്ര കൂട്ടക്കൊല കേസില്‍ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ച 11 പേരുടെ ശിക്ഷ, ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമാക്കി. സം​ഭ​വ​ത്തി​ല്‍ വി​ചാ​ര​ണ ക​ഴി​ഞ്ഞ്​ ഇരുപത്തിയൊമ്പത്  മാ​സ​ത്തി​ന്​​ ശേ​ഷ​മാ​ണ്​ വി​ധി വ​രു​ന്ന​ത്. ശിക്ഷയ്ക്കെതിരെ  പ്രതികളും, 63 പേരേ വെറുതെ വിട്ടതിന് എതിരെ സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജികളിലാണ്  ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിച്ചത്.   കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്. 2002 ലാണ്  അയോധ്യയില്‍ നിന്ന് മടങ്ങുയായിരുന്ന  സബര്‍മതി […]

സൈനികരുടെ മൃതദേഹം കാര്‍ഡ്ബോര്‍ഡ് പെട്ടികളില്‍;സൈന്യം ഖേദം പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി: കഴിഞ്ഞ വെള്ളിയാഴ്ച  അരുണാചല്‍പ്രദേശിലെ തവാങില്‍  ഹെലികോപ്ടര്‍ അപകടത്തില്‍പെട്ട് മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ അയച്ചത് കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍. ഞായറാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങള്‍ അപമാനിക്കുന്ന വിധത്തില്‍  അയച്ചത്. സംഭവം വിവാദമായതോടെ സൈന്യത്തിന് പറ്റിയ വീഴ്ചയില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. ഏഴ് വ്യോമസേന ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച  അപകടത്തില്‍ പെട്ട് മരിച്ചത്. മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള സൗകര്യങ്ങള്‍ പ്രദേശികമായി ഒരുക്കാന്‍ കഴിയാതെ വന്നതോടെയാണ് കാര്‍ഡ്ബോര്‍ഡുകള്‍ ഉപയോഗിച്ചതെന്നാണ്  സൈന്യം പറയുന്നത്. സമുദ്രനിരപ്പില്‍ നിന്ന 17000 അടി ഉയരത്തില്‍ ആറ് ശവപ്പെട്ടികള്‍ താങ്ങാന്‍ ഹെലികോപ്ടറുകള്‍ക്ക് കഴിയില്ലെന്നതു കൊണ്ടാണ് കാര്‍ഡ് ബോര്‍ഡ് […]